രാജ്യത്ത് ഇന്നും ഇന്ധനവിലയിൽ വർധന. തുടർച്ചയായ പതിനൊന്നാം ദിവസമാണ് രാജ്യത്ത് ഇന്ധനവില ഉയരുന്നത്. പെട്രോൾ ലിറ്ററിന് 55 പൈസയും ഡീസൽ ലിറ്ററിന് 57 പൈസയുമാണ് ഇന്ന് കൂട്ടിയത്.ഇതോടെ പതിനൊന്ന് ദിവസത്തിനിടെ പെട്രോൾ വിലയിൽ 6.03രൂപയുടെ വർധനയും ഡീസലിന് 6.08രൂപയും വർധിച്ചു.
ഈ മാസം ഏഴ് മുതല്‍ മുതല്‍ എല്ലാ ദിവസവും പെട്രോള്‍ ഡീസല്‍ വില കൂട്ടുന്നുണ്ട്. ഈ നടപടി അടുത്ത ആഴ്ച വരെ തുടർന്നേക്കാമെന്നാണ് എണ്ണകമ്പനികൾ നൽകുന്ന സൂചന.കേന്ദ്ര സര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണ് വിലക്കയറ്റത്തിനു കാരണമായി എണ്ണകമ്പനികൾ പറയുന്നത്. എന്നാൽ രാജ്യാന്തരവിപണിയിൽ എണ്ണവില ഗണ്യമായി കുറയുന്ന സാഹചര്യവും ഉണ്ട്. ഇതോടെ അടുത്ത അടുത്ത ആഴ്ചക്ക് ശേഷം ഇന്ധന വില തുടര്‍ച്ചയായി കുറയുന്ന സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.