Select Your Language

Notifications

webdunia
webdunia
webdunia
webdunia

മികച്ച ബ്രേക്കിങ്ങിനായി ഏ ബി എസ് സംവിധാനം ഒരുക്കാൻ റോയൽ എൻഫീൽഡ്

മികച്ച ബ്രേക്കിങ്ങിനായി ഏ ബി എസ് സംവിധാനം ഒരുക്കാൻ റോയൽ എൻഫീൽഡ്
, ബുധന്‍, 4 ഏപ്രില്‍ 2018 (11:29 IST)
റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ ഇനി നിരത്തുകളിൽ എത്തുക കൂടുതൽ മികച്ച ബ്രേക്കിങ് സംവിധാനവുമായിയാവും. കമ്പനിയുടെ ഇരുചക്ര വാഹനങ്ങളിൽ ആധുനിക സുരക്ഷ സംവിധാനമായ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഉൾപ്പെടുത്താനാണ് തീരുമാനം. ഇതിലൂടെ കൂടുതൽ മികച്ച ബ്രേക്കിങ് വാഹനത്തിന് കൈവരും.
 
125 സി സിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് ഏപ്രിൽ ഒന്നുമുതൽ ഏ ബി ഏസ് സംവിധാനം നിർബന്ധമാക്കിയുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് റോയൽ എൻഫീൻഡ് ബൈക്കുകളിൽ സംവിധാനം ഒരുക്കുന്നത്.
 
കമ്പനി പുറത്തിറക്കുന്ന 350, 500 സിസി ബൈക്കുകളിലാവും ആദ്യഘട്ടത്തിൽ ഏ ബി എസ് സംവിധാനം ഒരുക്കി നൽകുക. സിംഗിൾചാനൽ ഏ ബി എസ് സംവിധാനമാവും ഈ വാഹനങ്ങളിൽ ഘടിപ്പിക്കുക. അതായത് ഡിസ്ക് ബ്രേക്ക് ഘടിപ്പിക്കപ്പെട്ട മുൻ ചക്രത്തിൽ മാത്രമാവും ഏ ബി എസ് സംവിധാനം ഘടിപ്പിക്കുക്ക.
 
എന്നാൽ അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റുമതി ചെയ്യുന്ന ഹിമാലയൻ മോഡലിൽ ഡബിൾചാനൽ ഏ ബി എസ് സംവിധാനം നൽകും. ഇന്ത്യൻ വിപണികളിലും ഇതേ രീതിയിൽ തന്നെയാവും ഹിമാലയൻ വിൽക്കപ്പെടുക. ഇതോടുകൂടി കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകളില്‍ അടിസ്ഥാന സൗകര്യമായി എ ബി എസ് സംവിധാനം ലഭ്യമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യലഹരിയില്‍ മുറിയിലെത്തി ബഹളം, മര്‍ദ്ദനമേറ്റ നടി ആശുപത്രിയില്‍ - നടന്‍ അറസ്‌റ്റില്‍