Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ ബീഫ് കഴിച്ചിരുന്നു എന്ന് പഠന റിപ്പോർട്ട്

വാർത്തകൾ
, വെള്ളി, 11 ഡിസം‌ബര്‍ 2020 (11:36 IST)
ഡല്‍ഹി: സിന്ധു നദീതട സംസ്കാരത്തിൽ ജനങ്ങൾ ബീഫ് കഴിച്ചിരുന്നതായി പഠന റിപ്പോർട്ട്. കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകനായ ആക്ഷേത സൂര്യനാരായണനാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ഗവേഷകരും പഠനത്തിന്റെ ഭാഗമായിരുന്നു. സിന്ധു നദിതട സംസകാര കാലത്ത് ബിഫ് ഇറച്ചിയുടെ ഉപയോഗം വളരെ കൂടുതലായിരുന്നു എന്നാണ് പഠനത്തിലെ കണ്ടെത്തൽ. ജേർണൽ ഓഫ് ആർക്കിയോളജിക്കൽ സയൻസിലാണ് ഈ പഠനം പ്രസിദ്ധികരിച്ചിരിയ്ക്കുന്നത്.
 
ഉത്തർപ്രദേശ്, ഹരിയാന എന്ന സംസ്ഥാനങ്ങളിലെ ഏഴിടങ്ങടങ്ങളിൽ നടത്തിയ പഠനത്തിൽനിന്നുമാണ് ഇത്തരം ഒരു നിഗമനത്തിൽ ഗവേഷകർ എത്തിച്ചേർന്നത്. ഹാരപ്പൻ സംസ്കാര കാലത്ത് ജനങ്ങൾ ഉപയോഗിച്ചിരുന്ന മൺപാത്രങ്ങളുടെ ലിഡിൽ അവശേഷിച്ചിരുന്ന മൃഗക്കൊഴുപ്പാണ് പഠനത്തിൽ നിർണായകമായത്. അക്കാലത്ത് കന്നുകാലികൾ, പന്നി, ആട്, ചെമ്മരിയാട് എന്നിവയുടെ മാംസവും പാൽ ഉത്പന്നങ്ങളും ധാരാളമായി ഭക്ഷിച്ചിരുന്നു എന്ന് പഠനം പറയുന്നു. സിന്ധു നദിതട സംസ്കാരം നിലനിനിന്ന പ്രദേശങ്ങളിൽനിന്നും കന്നുകാലികളുടെ അസ്ഥികൽ ധാരണളമായി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഏറിയ പങ്കും ഗാർഹിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നവയാണെന്നാണ് പഠനം പറയുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവഗിരി തീര്‍ഥാടനത്തിന് ഒരുക്കം തുടങ്ങി; തീര്‍ഥാടകരുടെ എണ്ണം കുറയ്ക്കും