Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹെക്ടറിന് ശേഷം എംജി വാഹന നിരയിലെ രണ്ടാമൻ eZS ഇലക്ട്രിക് എസ്‌യുവി, അറിയൂ !

ഹെക്ടറിന് ശേഷം എംജി വാഹന നിരയിലെ രണ്ടാമൻ eZS ഇലക്ട്രിക് എസ്‌യുവി, അറിയൂ !
, ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (19:30 IST)
ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടിഷ് വാഹന നിർമ്മാതാക്കളായ മോറീസ് ഗ്യാരേജെസ്. എം ജി ഇന്ത്യയിലെത്തിച്ച ആദ്യ വാഹനം ഹെക്ടറിന് മികച്ച സ്വീകരണമാണ് ഇന്ത്യൻ വിപണിയിൽനിന്നും ലഭിക്കുന്നത്. ഹെക്ടറിന് ശേഷം ഇസെഡ്‌എസ് എന്ന കരുത്തൻ ഇൽകട്രിക് എസ്‌യുവിയെ ഇന്ത്യൻ വിപണിയൊലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് എംജി.
 
ഇസെഡ്എസ് യുകെ വിപണിയിൽ എംജി വിൽപ്പനക്കെത്തിച്ചു കഴിഞ്ഞു. ഈ വർഷം അവസനത്തോടുകൂടി തന്നെ എംജി ഇസെഡ്എസ് ഇന്ത്യൻ വിപണിയിലെത്തിക്കും എന്നാണ് നേരത്തെ വ്യക്തമാക്കിയിരുന്നത് എങ്കിലും വാഹനം 2020ലാകും ഇന്ത്യൻ വിപണിയിലെത്തുക. ഒറ്റ തവണ ചാർജ് ചെയ്താൽ 262 കിലോമീറ്റർ സഞ്ചരിക്കാൻ ഇസെഡ്എസിനാകും. 44.5 കിലോവാട്ട് അവർ ലിഥിയം അയൺ ബാറ്ററിയാണ് ഇത് സാധ്യമാക്കുന്നത്. ഈ ബാറ്ററിക്ക് 7 വർഷത്തെ വാറണ്ടിയും കമ്പനി നൽകുന്നുണ്ട്.
 
തങ്ങൾ പുറത്തിറക്കിയതിൽ ഏറ്റവും സാങ്കേതിക മികവുള്ള വാഹനമാണ് ഇസെഡ്എസ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അഡ്വാൻസ്ഡ് എമർജൻസി ബ്രേക്കിങ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിങ്, ലെയ്ൻ കീപ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂസ് കണ്ട്രോൾ എന്നീ സംവിധാനങ്ങളാണ് വാഹനത്തെ സ്മാർട്ടാക്കുന്നത് 143 പി എസ് കരുത്തും 353 എൻ എം ടോർക്കും പരമാവധി സൃഷ്ടിക്കുന്ന മോട്ടോറാണ് വാഹനത്തിന്റെ കരുത്ത്. യുകെ വിണിയിൽ 21,495 പൗണ്ട്(ഏകദേശം 18.41ലക്ഷം രൂപ) ആണ് വാഹനത്തിന്റെ വില

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാംസങ് ഗ്യാലക്സി ഫോൾഡ് സെപ്തംബർ ആറിന് വിപണിയിലേക്ക് !