ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പേയ്ടിഎമ്മും, ഗൂഗിൾപേയും ഉൾപ്പടെയുള്ള നിങ്ങളുടെ വാലറ്റുകൾ ഉടൻ പണി മുടക്കും !

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2019 (18:46 IST)
കൃത്യമായി കെ‌‌വൈസി മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഗൂഗിൾ പേയ്, പേയ്‌ടിഎം ഉൾപ്പടെയുള്ള ഒൺലൈൻ വാലറ്റുകൾ വഴിയുള്ള പണമിടപാടുകളിൽ തടസം നേരിടും എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. മൊബൈൽ വാലറ്റുകൾ ആധാറുമായോ മറ്റു കെവൈസി രേഖകളുമായോ ബന്ധിപ്പിക്കാത്തവർക്ക് 2020 ഫെബ്രുവരി 28 മുതൽ ഇടപാടുകളിൽ പ്രശ്നങ്ങൾ നേരിടും എന്നാണ് ആർബിഐ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
 
എന്നാൽ വാലറ്റുകൾ പൂർണമായും പ്രവർത്തനം നിലക്കില്ല. മൊബൈൽ വാലറ്റുകളിൽ ചില പ്രധാന ഫീച്ചറുകൾ ഉപയോതാക്കൾക്ക് ഉപയോഗിക്കനാകില്ല. നിലവിൽ മൊബൈൽ വാലറ്റുകളിൽ ഉള്ള പണം ഉപയോഗിക്കുന്നതിൽ തടസം ഉണ്ടായിരിക്കില്ല എന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. പേടിഎം, ഗൂഗിൾ പേയ്, വോഡഫോൺ എംപെസ, ആമസോൺ പേയ്, എയർടെൽ മണി തുടങ്ങി അൻപതോളം മൊബൈൽ വാലറ്റുകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. 
 
കെവൈസി പൂർത്തിയാക്കാത്ത മൊബൈൽ വാലറ്റുകളിൽനിന്നും പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനോ, വാലറ്റിലേക്ക് പണം ആഡ് ചെയ്യാനൊ സാധിക്കില്ല.  മൊബൈൽ വാലറ്റുകൾ തങ്ങളുടെ ഉപയോക്താക്കളുടെ കെവൈസി രേഖകളുടെ ഡേറ്റ ബേസ് സൂക്ഷിച്ചിരിക്കണം എന്നാണ് ആർബിഐ നിർദേശം. എന്നാൽ രാജ്യത്തെ മൊബൈൽ വാലറ്റ് ഉപയോക്താക്കളിൽ 70ശതമാനം ആളുകളും കെവൈസി പൂർത്തിയാക്കിയിട്ടില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം സിസിടിവി ക്യാമറകള്‍ പ്രവർത്തനക്ഷമമെന്നു റിപ്പോര്‍ട്ട്; ശ്രീറാം കേസിൽ പൊലീസിന്റെ വാദം പൊളിയുന്നു