വരാനിരിക്കുന്ന കേന്ദ്ര ബജറ്റില്‍ ഓഹരിവിപണിയിലെ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തില്‍ ചെറുകിട നിക്ഷേപകരുടെ പങ്കാളിത്തം നിരുത്സാഹപ്പെടുത്താനൊരുങ്ങി സര്‍ക്കാര്‍. നികുതി വര്‍ഷന,സ്രോതസില്‍ നിന്നും നികുതി ഈടാക്കല്‍ മുതലായവയാണ് പരിഗണിക്കുന്നത്.
നിലവില്‍ ബിസിനസ് വരുമാനമായി കണക്കാക്കിയാണ് എഫ്ആന്‍ഡ്ഒയില്‍ നികുതി ഈടാക്കുന്നത്. ഊഹക്കച്ചവടമായി പരിഗണിച്ചാകും വ്യവസ്ഥകള്‍ പുതുക്കുക. ഇതോടെ ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് സമാനമായ വ്യവസ്ഥകള്‍ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് വിഭാഗത്തിന് ബാധകമാകും. നിലവിൽ എഫ്ആന്‍ഡ്ഒ വിഭാഗത്തിലെ വരുമാനം ബിസിനസ് വരുമാനമായി കണക്കാക്കുന്നതിനാല്‍ മറ്റേതെങ്കിലും ബിസിനസുകളിലെ ലാഭത്തിന്റെ കിഴിവ് ചെയ്തശേഷമുള്ള നേട്ടത്തിന് നികുതി അടച്ചാല്‍ മതി.
എന്നാല്‍ ഊഹകച്ചവടത്തിലേക്ക് മാറ്റിയാല്‍ എഫ്ആന്‍ഡ്ഒ ട്രേഡിങ്ങില്‍ നിന്നുള്ള നഷ്ടത്തില്‍ നിന്ന് മാത്രമെ കിഴിവ് ചെയ്യാനാകു. കൂടാതെ ലഭിക്കുന്ന നേട്ടത്തിന് 30 ശതമാനം നികുതിയും ബാധകമാകും. എഫ്ആന്‍ഡ്ഒ വിഭാഗത്തില്‍ റീട്ടെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം കൂടുന്നതില്‍ സെബിയും കേന്ദ്രസര്‍ക്കാറും ആശങ്കയിലാണ്. എഫ്ആന്‍ഡ്ഒ വിഭാഗത്തില്‍ ഇറ്റപാട് നടത്തുന്ന 90 ശതമാനം പേര്‍ക്കും പണം നഷ്ടമാകുന്നുവെന്നാണ് സെബി വ്യക്തമാക്കുന്നത്.