Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജീ​പ്പ് കോം​പസിന്റെ ആധിപത്യം അവസാനിക്കുന്നു ? കമ്പനി തി​രി​ച്ചു​വി​ളിച്ചത് 1200 എസ്‌യു‌വികള്‍ !

എയർബാഗ് തകരാർ; 1200 ജീ​പ്പ് കോം​പസു​ക​ൾ തി​രി​ച്ചു​വി​ളി​ച്ചു

ജീ​പ്പ് കോം​പസിന്റെ ആധിപത്യം അവസാനിക്കുന്നു ? കമ്പനി തി​രി​ച്ചു​വി​ളിച്ചത് 1200 എസ്‌യു‌വികള്‍ !
, ശനി, 25 നവം‌ബര്‍ 2017 (13:38 IST)
വിപണിയില്‍ തരംഗമായി മാറിയ ഇ​ന്ത്യ​ന്‍ നി​ര്‍​മ്മി​ത ജീ​പ്പ് കോം​പ​സിന് തിരിച്ചടി. കോം​പ​സ് എ​സ്‌​യു​വിയില്‍ എ​യ​ർ​ബാ​ഗ് ഘ​ടി​പ്പി​ച്ച​തി​ലു​ണ്ടാ​യ ത​ക​രാണ് വാഹനത്തിന് തിരിച്ചടിയായത്. ഈ പ്രശ്നത്തെ തുടര്‍ന്ന് 1200 കോം​പ​സു​ക​ളാ​ണ് ഫി​യ​റ്റ് ക്രി​സ്‌​ല​ര്‍ ഓ​ട്ടോ​മൊ​ബൈ​ല്‍​സ് തി​രി​ച്ചു​വി​ളി​ച്ച​ത്. സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നും ന​വം​ബ​ര്‍ 19 നും ​ഇ​ട​യി​ല്‍ വി​പ​ണി​യി​ല്‍ എ​ത്തി​യ എ​സ്‌​യു​വി​ക​ളി​ലാ​ണ് എ​യ​ര്‍​ബാ​ഗ് പ്ര​ശ്‌​നം കണ്ടെത്തിയത്.   
 
എ​യ​ര്‍​ബാ​ഗിന്റെ ഉള്ളിലേക്ക് ക​ട​ന്നു കൂടിയ ഫാ​സ്റ്റ​ന​റു​ക​ള്‍ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്രാ​ക്കാ​രി​ല്‍ പ​രി​ക്കേ​ല്‍​പി​ക്കാ​ന്‍ സാ​ധ്യ​ത​യുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ക​മ്പ​നി​യു​ടെ ഈ പു​തി​യ ന​ട​പ​ടി. ലോ​കത്തൊട്ടാകെ വിറ്റഴിച്ച കോംപ​സു​ക​ളി​ൽ ഒ​രു ശ​ത​മാ​ന​ത്തി​നു മാ​ത്ര​മേ ഈ ത​ക​രാറുള്ളൂ​വെ​ന്നാ​ണ് ക​മ്പ​നി നല്‍കിയ ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ‌
 
ജീ​പ്പി​ന്റെ ഡീ​ല​ർ​മാ​ർ വാ​ഹ​ന​യു​ട​മ​ക​ളു​മാ​യി ബ​ന്ധ​പ്പെടുകയും തുടര്‍ന്ന് മു​ന്നി​ലെ എ​യ​ർ​ബാഗിന്റെ യൂ​ണി​റ്റ് സൗ​ജ​ന്യ​മാ​യി തന്നെ മാ​റ്റി ന​ല്കു​മെന്നും എ​ഫ്സി​എയുടെ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പറയുന്നു. നേ​ര​ത്തെ, അ​മേ​രി​ക്ക​യി​ൽ വില്പന നടത്തിയ ലെ​ഫ്റ്റ് ഹാ​ൻ​ഡ് ഡ്രൈ​വ് മോ​ഡ​ലു​ക​ളി​ൽ 7,000 വാ​ഹ​ന​ങ്ങ​ൾ ജീ​പ്പ് തി​രികെ​വി​ളി​ച്ചി​രു​ന്നു. എ​യ​ർ​ബാ​ഗ് ഘ​ടി​പ്പി​ച്ച​തി​ലെ ത​ക​രാ​ർ ത​ന്നെ​യാ​യി​രു​ന്നു അവിടെയും പ്ര​ശ്നം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഈ പു...പു... പുന്നാര മോനൊക്കെയാണ് നാളെ ഗോവിന്ദച്ചാമിയും മറ്റുമലരനുമൊക്കെയായി തീരുന്നത്' - വൈറലാകുന്ന കുറിപ്പ്