Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യന്‍ നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിഗോര്‍ ഇലക്ട്രിക് വേര്‍ഷന്‍; വിലയോ ?

ഇന്ത്യന്‍ വിപണിയില്‍ താരമാകാന്‍ ടാറ്റ ടിഗോറിന്‍റെ ഇലക്ട്രിക് വേര്‍ഷനെത്തി

ഇന്ത്യന്‍ നിരത്തില്‍ തരംഗം സൃഷ്ടിക്കാന്‍ ടാറ്റ ടിഗോര്‍ ഇലക്ട്രിക് വേര്‍ഷന്‍; വിലയോ ?
, വ്യാഴം, 7 ഡിസം‌ബര്‍ 2017 (14:13 IST)
ഇലക്ട്രിക് ടിഗോറുമായി ടാറ്റ. കേന്ദ്ര സര്‍ക്കാരിന് വേണ്ടി നിര്‍മ്മിച്ച ഇലക്ട്രിക് കാറുകളുടെ ആദ്യ ബാച്ചിനെ ഗുജറാത്തിലെ സാനന്ത് പ്ലാന്റില്‍ നിന്നുമാണ് ടാറ്റ പുറത്തിറക്കിയത്. 2030 ഓടെ പൂര്‍ണമായും ഇലക്ട്രിക് കാറുകളിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമായി 10,000 ഇലക്ട്രിക് കാറുകളെ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ടാറ്റ ഇലക്ട്രിക് ടിഗോര്‍ പുറത്തിറക്കിയത്.
 
ടാറ്റ ഗ്രൂപ്പ് ചെയര്‍മാനായ രത്തന്‍ ടാറ്റയുടെയും ടാറ്റ മോട്ടോര്‍സ് ആഗോള തലവന്‍ ഗ്വെന്തര്‍ ബുഷെക്കിന്‍റെയും സാന്നിധ്യത്തിലാണ് ഈ വാഹനം പുറത്തിറക്കിയത്. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എനര്‍ജി എഫിഷ്യന്‍സി സര്‍വീസ് ലിമിറ്റഡിന് മാത്രമാണ് ഈ ടിഗോറിനെ ടാറ്റ നല്‍കുക. 5 വര്‍ഷത്തിനിടെ 10000 കാറുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനായിരുന്നു കേന്ദ്രസര്‍ക്കാര്‍ ടാറ്റയ്ക്ക് കരാര്‍ നല്‍കിയിരിക്കുന്നത്.
 
അതേസമയം ഈ കാര്‍ സാധാരണക്കാര്‍ക്ക് ഉടനൊന്നും ലഭ്യമാകില്ലയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇലക്ട്രിക് പവര്‍ ട്രെയിന്‍ ഉത്പാദനത്തിന് പേരുകേട്ട ‘ഇലക്ട്ര ഇവി’യില്‍ നിന്നുമുള്ള വൈദ്യുത ഡ്രൈവ് സംവിധാനമാണ് ഈ ടിഗോറില്‍ തയ്യാറാക്കിയിരിക്കുന്നത്. 11.2 ലക്ഷം രൂപയായിരിക്കും ഒരു സെഡാന്‍ മോഡലിന് കേന്ദ്രസര്‍ക്കാരില്‍ നിന്നും ടാറ്റ വാങ്ങുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിനെ കടത്തിയെന്നാരോപിച്ച് പൊലീസ് വെടിവയ്‌പ്പ്; യുവാവ് കൊല്ലപ്പെട്ടു - സംഭവം രാജസ്ഥാനില്‍