ഫ്ലിപ്കാർട്ടിലൂടെ ഇനി പലചരക്കും വാങ്ങാം, 1845 കോടി മുതൽ മുടക്കാൻ വാൾമാർട്ട് !

വ്യാഴം, 17 ഒക്‌ടോബര്‍ 2019 (19:35 IST)
ഫ്ലിപ്കാർട്ടിൽ ഇനി മുതൽ പലചരക്ക് സാധനങ്ങളും വാങ്ങാം, അന്താരാഷ്ട്ര റിടെയിൽ ഭീമനായ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തതിന് പിന്നാലെയാണ് സുപ്രധാന നീക്കങ്ങൾ ഫാർമർമാർട്ട് എന്ന പേരിലാണ് പലചരക്ക് സാധനങ്ങളുടെ ഓൺലൈൻ സ്റ്റോർ ഫ്ലിപ്കാർട്ട് ആരംഭിക്കുക. ഇതിനായി 1845 കോടി രൂപയാണ് വാൾമാർട്ട് മുതൽ മുടക്കുന്നത്.
 
തുടക്കത്തിൽ ഓൺലൈൻ റിടെയിലായാണ് ഫാർമർമാർട്ട് പ്രവർത്തിക്കുക. പിന്നീട് ഒഫ്‌ലൈസ് സൂപ്പർമാർക്കറ്റുകൾ രാജ്യത്തുടനീളം സ്ഥാപിക്കുകയാണ് ലക്ഷ്യം. സാധനങ്ങൾ പ്രാദേശികമായി തന്നെ ലഭ്യമാക്കി ഓൺലൈൻ ഒഫ്‌ലൈൻ സ്റ്റോറുകൾ വിപണം നടത്തുന്നതാണ് പദ്ധതി. ഭക്ഷ്യോൽപ്പന്നങ്ങളുടെ ചില്ലറ വിൽപ്പന മേഖലയിൽ 100 ശതമാനം വിദേശ നിക്ഷേപം കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുണ്ട്. 
 
50,000 കോടി ഡോളറിന്റെ ചില്ലറ വിൽപ്പനയാണ് രാജ്യത്ത് നടക്കുന്നത്. ഈ രംഗത്തെ പ്രയോജനപ്പെടുത്താനാണ് വാൾമാർട്ടിന്റെ തീരുമാനം. നിലവിൽ നേരിട്ട് നിക്ഷേപം നടത്താൻ വാൾമാർട്ട് ലക്ഷ്യംവക്കുന്നില്ല. ഫ്ലിപ്കാർട്ട് വഴിയാണ് നിക്ഷേപങ്ങൾ നടത്തുക. അമസോണും. ഓഫ്‌ലൈൻ സൂപ്പർ മാർക്കറ്റുകൾ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മോദി പ്രസംഗങ്ങളില്‍ എറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് ഏതാണെന്നറിയുമോ?