Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ഇന്ന് മുതൽ പ്രളയസെസ് ഇല്ല: വില കുറയുക ഈ സാധനങ്ങൾക്ക്

സംസ്ഥാനത്ത് ഇന്ന് മുതൽ പ്രളയസെസ് ഇല്ല: വില കുറയുക ഈ സാധനങ്ങൾക്ക്
, ഞായര്‍, 1 ഓഗസ്റ്റ് 2021 (10:30 IST)
2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം   ചരക്ക് സേവന നികുതിക്ക് മേൽ ഏർപ്പെടുത്തിയ ഒരു ശതമാനം സെസ് ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചു. 2021 ജൂലെ മാസത്തിൽ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
 
പ്രളയസെസ് ഒഴിവാക്കുന്നതോടെ സംസ്ഥാനത്തെ ഒട്ടുമിക്ക വസ്‌തുക്കൾക്കും വില കുറയും. അഞ്ച് ശതമാനത്തിന് മുകളില്‍ ജിഎസ്ടിയുള്ള സാധനങ്ങള്‍ക്ക് ഒരു ശതമാനമാണ് പ്രളയ സെസ് ചുമത്തിയിരുന്നത്. സ്വര്‍ണ്ണത്തിനും വെള്ളിക്കും കാല്‍ ശതമാനമായിരുന്നു പ്രളയ സെസ്. 2019 ആഗസ്റ്റ് മുതൽ ഏർപ്പെടുത്തിയ സെസിലൂടെ 1,600 കോടി പിരിച്ചെടുക്കാൻ കഴിഞ്ഞതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. 
 
അതേസമയം പ്രളയ സെസ്​ ഒഴിവാക്കാൻ ബില്ലിങ്​ സോഫ്റ്റ്​വെയറിൽ മാറ്റം വരുത്താൻ സർക്കാർ വ്യാപാരികൾക്ക്​ നിർദേശം നൽകി. ജനങ്ങൾ ലഭിക്കുന്ന ബില്ലിൽ പ്രളയ സെസ്​ ഒഴിവാക്കിയിട്ടുണ്ടോയെന്ന്​ ഉറപ്പാക്കണമെന്ന്​ ധനമന്ത്രി നിർദേശിച്ചു.
 
കാർ, ബൈക്ക്​, ടി.വി, റഫ്രിജറേറ്റർ, വാഷിങ്​ മെഷീൻ, മൊബൈൽ ഫോൺ, സിമന്‍റ്​, പെയിന്‍റ്​ തുടങ്ങിയ  ഉൽപന്നങ്ങൾക്കെല്ലാം സെസ്​ ചുമത്തിയിരുന്നു. ഇതോടെ ഇവയുടെ വിലയിലും കുറവുണ്ടാകും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിന് മുൻപ് കൊവിഡിനെ പിടിച്ചു‌നിർത്തണം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത