Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഫോർബ്സ് സമ്പന്നരുടെ പട്ടികയിൽ സ്ഥാനം നേടി 10 മലയാളികൾ, ഒന്നാമത് യൂസഫലി മറ്റുള്ളവർ ഇവർ

ഫോർബ്സ് സമ്പന്നരുടെ പട്ടികയിൽ സ്ഥാനം നേടി 10 മലയാളികൾ, ഒന്നാമത് യൂസഫലി മറ്റുള്ളവർ ഇവർ
, ബുധന്‍, 5 ഏപ്രില്‍ 2023 (14:34 IST)
ഫോർബ്സ് മാസികയുടെ ഈ വർഷത്തെ ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം നേടി 10 മലയാളികൾ. 530 കോടി ഡോളറിൻ്റെ ആസ്ഥിയുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആഗോളതലത്തിൽ 497ആം സ്ഥാനത്താണ് യൂസഫലി. ആഗോള ഫാഷൻ ബ്രാൻഡായ ലൂയി ലിറ്റൻ്റെ ഉടമ ബെർണാഡ് അർണോൾഡാണ് ഫോർബ്സ് പട്ടികയിൽ ഒന്നമതുള്ളത്. ടെസ്ല മേധാവി ഇലോൺ മസ്കിനെ പിന്തള്ളിയാണ് ബെർണാഡിൻ്റെ നേട്ടം.
 
ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ, ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള എന്നിവരാണ് യൂസഫലിയ്ക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള മലയാളികൾ. 320 കോടി ഡോളറാണ് ഇരുവരുടെയും സമ്പാദ്യം. ജെംസ് ഗ്രൂപ്പിൻ്റെ സണ്ണി വർക്കി(300 കോടി ഡോളർ), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ്(280 കോടി ഡോളർ) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ഡൊ ഷംഷീർ വയലിൽ,ബൈജു രവീന്ദ്രൻ,എസ് ഡി ഷിബുലാൽ,പിഎൻസി മേനോൻ,കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരും ലിസ്റ്റിൽ ഉൾപ്പെടുന്നു.
 
ഇന്ത്യാക്കാരിൽ 8340 കോടി ഡോളർ ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഒന്നാം സ്ഥാനത്ത്. ഗൗതം അദാനി(4720 കോടി ഡോളർ) എച്ച്സിഎൽ സഹസ്ഥാപകൻ ശിവ് നാടാർ(2560 കോടി ഡോളർ) എന്നിവരാണ് ഫോർബ്സ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഇന്ത്യക്കാർ. ഫോർബ്സ് ശതകോടീശ്വരന്മാരുടെ ആഗോളപട്ടികയിൽ മുകേഷ് അമ്പാനി ഒമ്പതാം സ്ഥാനത്തും അദാനി 24ആം സ്ഥാനത്തുമാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും