Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ്: മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 5 ഏപ്രില്‍ 2023 (13:49 IST)
എലത്തൂര്‍ ട്രെയിന്‍ തീവെപ്പില്‍ മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാനസര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൊള്ളലേറ്റ് ചികിത്സയില്‍കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനും തീരുമാനമായി.
 
ഞായറാഴ്ച രാത്രി 09.20ഓടെയാണ് ആലപ്പുഴ കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഒരാള്‍ യാത്രക്കാരുടെമേല്‍ പെട്രോളൊഴിച്ച് തീകത്തിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ചിരുന്നു. മട്ടന്നൂര്‍ സ്വദേശി റഹ്മത്ത് സഹോദരീ പുത്രി ചാലിയം സ്വദേശി ശുഹൈബ് സഖാഫിയുടെ മകള്‍ രണ്ട് വയസുകാരി സഹറ, മട്ടന്നൂര്‍ സ്വദേശി നൗഫിക് നൗഫിക്ക് എന്നിവരാണ് മരിച്ചത്. തലയടിച്ച് വീണാണ് മരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർണാടകയിൽ കളം നിറഞ്ഞ് ബിജെപി, കിച്ച സുദീപിനെയും ദർശനെയും പാർട്ടിയിലെത്തിക്കാൻ നീക്കം