Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധന വില വർധന 21 ആം ദിവസം, പെട്രോൾ വില 83 രൂപയിലേക്ക്

ഇന്ധന വില വർധന 21 ആം ദിവസം, പെട്രോൾ വില 83 രൂപയിലേക്ക്
, ശനി, 27 ജൂണ്‍ 2020 (08:31 IST)
തുടർച്ചയായ 21 ആം ദിവസവും മുടക്കമില്ലാതെ ഇന്ധന വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. കഴിഞ്ഞ 24 ദിവസം കൊണ്ട് 10 രൂപ 45 പൈസയാണ് ഡിസലിന് വർധിഒപിച്ചത്. 9 രൂപ 17 പൈസ പെട്രൊളിനും വർധിപ്പിച്ചു.
 
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 82 രൂപ 10 പൈസയായി ഉയർന്നു. 77 രുപ 58 പൈസയാണ് ഡീസലിന്റെ വില. കൊച്ചിയിൽ പെട്രോൾ വില 80 രൂപ 39 പൈസയായി. ഡൽഹിയിൽ ഡീസൽ വില പെട്രോൾ വിലായേക്കാൾ കൂടുതലാണ്. 80 രൂപ 40 പൈസയാണ് ഡൽഹിയിൽ ഒരു ലിറ്റർ ഡിസലിന് വില. 80 രൂപ 38 പൈസയാണ് പെട്രോളിന് വില.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക്; പതിനയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു