തുടർച്ചയായ എട്ടാംദിവസവും രാജ്യത്ത് പെട്രോൾ ഡീസൽ വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ശനിയാഴ്ച രാത്രിയോടെ പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും വർധിപ്പിയ്ക്കുകയായിരുന്നു. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 4.53 രൂപയും ഡീസലിന് 4.41 രൂപയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 76.82 രൂപയും, ഡീസലിന് 70.91 രൂപയുമായി.
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിയ്ക്കുന്നു എന്ന് ചൂണ്ടിയ്ക്കാട്ടി ഈ മാസം ഏഴുമുതലാണ് എണ്ണക്കമ്പനികൾ വില വർധിപ്പിയ്ക്കാൻ ആരംഭിച്ചത്. എന്നാൽ ക്രൂഡ് വില രാജ്യാന്തര വിണിയിൽ കൂപ്പുകുത്തിയപ്പോൾ അതിന്റെ ഗുണഫലം ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല. ക്രൂഡ് ഓയിൽ വില കുറഞ്ഞ സമയത്ത് പോലും വില വർധിപ്പിയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.