ഗ്രീൻ എനർജി: 10 വർഷം കൊണ്ട് 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിനൊരുങ്ങി അദാനി ഗ്രൂപ്പ്

Webdunia
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (20:38 IST)
അടുത്ത പത്തുവർഷംകൊണ്ട് ഹരിത ഊർജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പുനരുത്‌പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽ നിന്നുള്ള ഊർജോത്‌പാതനം, ഈ മേഖലയ്ക്ക് ആവശ്യമായ ഘടകങ്ങളുടെ നിർമാണം, വിതരണം, ഹൈഡ്രജൻ ഉത്‌പാദനം എന്നിവയിലാവും നിക്ഷേപം.
 
ലോകത്തിൽ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ജെ.പി. മോർഗൻ ഇന്ത്യ നിക്ഷേപക സമാഗമത്തിൽ അദാനി പറഞ്ഞു. ഗ്രീൻ ഹൈഡ്രജൻ ഉത്‌പാദനത്തിലേക്കും കമ്പനി കടക്കും. 2030-ഓടെ കമ്പനിയുടെ ഡേറ്റ സെന്ററുകളെല്ലാം ഹരിത ഊർജത്തിലാക്കും. 2025-ഓടെ അദാനി ഗ്രൂപ്പ് തുറമുഖങ്ങൾ കാർബൺ ന്യൂട്രലാക്കും. 2025 വരെ മൂലധന ചിലവിൽ 75 ശതമാനവും ഹരിത സാങ്കേതികവിദ്യയ്ക്കായിരിക്കും ചിലവാക്കുകയെന്നും അദാനി പറഞ്ഞു.
 
മൂന്നുവർഷത്തിനകം ഹരിത ഊർജമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് ഗൗതം അദാനിയുടെയും പ്രഖ്യാപനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments