വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില. പവന് 520 രൂപ ഉയർന്ന് സ്വർണ്ണവില 30,400 രൂപയായി. ഗ്രാമിന് 65 രൂപയാണ് ഒറ്റയടിക്ക് വർധിച്ചത്. 3800 രൂപയാണ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില.
ഇറാൻ- അമേരിക്ക യുദ്ധഭീഷണിയും രൂപയുടെ മൂല്യം ഇടിയുന്നതുമാണ് സ്വർണ്ണവിലയിൽ പ്രതിഫലിക്കുന്നത്. വ്യോമാക്രമണം നടത്തി ഇറാൻ സൈനിക മേധാവിയെ അമേരിക്ക വധിച്ചതിന് തൊട്ടുപിന്നാലെ സ്വർണ്ണവില 520 രൂപയാണ് ഉയർന്നത്.
കഴിഞ്ഞവർഷത്തിന്റെ അവസാനദിവസം സർവകാല റെക്കോർഡോടെയാണ് സ്വർണ്ണത്തിന്റെ വിൽപ്പന നടന്നത്. 29,080 രൂപയായിരുന്നു അന്നത്തെ വില.