Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണവില വീണ്ടും ഉയർന്നു; മുപ്പതിനായിരം കടന്ന് പവൻ; റെക്കോർഡ്

അമേരിക്ക, ഇറാൻ യുദ്ധഭീഷണിയും, രൂപയുടെ മൂല്യം താഴ്ന്നതും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്.

സ്വർണ്ണവില വീണ്ടും ഉയർന്നു; മുപ്പതിനായിരം കടന്ന് പവൻ; റെക്കോർഡ്

റെയ്‌നാ തോമസ്

, തിങ്കള്‍, 6 ജനുവരി 2020 (12:09 IST)
റെക്കോർഡുകൾ മറികടന്ന് മുന്നേറുന്ന സ്വർണ്ണവില പവന് 30200രൂപ കടന്നു. ഇന്ന് പവന് 520  രൂപ വർധിച്ച് 30, 200 രൂപയായി. 65 രൂപ ഉയർന്ന് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 29,745 രൂപയായി. അമേരിക്ക, ഇറാൻ യുദ്ധഭീഷണിയും, രൂപയുടെ മൂല്യം താഴ്ന്നതും ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണ്ണവിലയിൽ പ്രതിഫലിച്ചത്.
 
മൂന്നാഴ്ച കൊണ്ട് ഒരു പവൻ സ്വർണ്ണത്തിന്റെ വിലയിൽ 2200 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മാസം 13ന് 28,000 രൂപയായിരുന്നു സ്വർണ്ണവില. 
 
ഇതാണ് ഘട്ടം ഘട്ടമായി ഉയർന്ന് 30,200ൽ എത്തി നിൽക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം രണ്ട് തവണയായി 440 രൂപയാണ് സ്വർണ്ണത്തിന്റെ വിലയിൽ ഉണ്ടായ വർധന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ആക്രമണം നാസി മാതൃകയിൽ, അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടം'; ജെഎൻയുവിലെ ആക്രമണത്തിനെതിരെ മുഖ്യമന്ത്രി