സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോർഡ് കുതിപ്പാണ് ഓരോദിവസവും രേഖപ്പെടുത്തുന്നത്. ഇന്ന് 160 രൂപയാണ് പവന് വർധിച്ചത്. ഇതോടെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 35,680 രൂപയായി. 4,460 രൂപയാണ് ഗ്രമിന് വില. പണിക്കൂലി, സെസ് എന്നിവ കൂടി ചേരുന്നതോടെ ഒരു പവൻ സ്വർനാഭരണത്തിന് ഏകദേശം 39000 രുപ നൽകേണ്ടിവരും.
ശനീയാഴ്ച രണ്ടുതവണയാണ് സ്വർണവിലയിൽ വർധനവുണ്ടായത്. ശനിയാഴ്ച രാവിൽ 35,400 രൂപയായിരുന്നു പവന് വില, വൈകുന്നേരമായപ്പോഴേക്കും ഇത് 35,520 രൂപയായി ഉയർന്നു. രൂപയുടെ മൂല്യ തകർച്ചയും. ഇന്ത്യ ചൈന അതിർത്തി സംഘർഷവും സ്വർണവിലയിൽ വർധനവുണ്ടാകാൻ കാരണമായി. കൊവിഡ് വ്യാപനത്തെ തുടർന്ന് സ്വർണം സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെട്ടതോടെയാണ് സ്വർണവില 30,000 മുന് മുകളിൽ എത്താൻ കാരണം.