Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

രണ്ട് ദിവസത്തിന് ശേഷം സ്വർണവില വീണ്ടും ഉയർന്നു

സ്വർണം
, വ്യാഴം, 23 ജൂണ്‍ 2022 (16:28 IST)
തുടർച്ചയായ രണ്ട് ദിവസം വില ഇടിഞ്ഞ ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 4765 രൂപയും പവന് 38,120 രൂപയുമായി.
 
ജൂൺ 11 മുതൽ 13 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,835 രൂപയും പവന് 38,680 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില. അമേരിക്കൻ ബോണ്ട് യീൽഡ് മുന്നേറാതെ നിൽക്കുന്നത് സ്വർണത്തിന് അനുകൂലമാണ്. അതിനാൽ തന്നെ വരും ദിവസങ്ങളിൽ സ്വർണവില ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അടുത്ത വര്‍ഷം മുതല്‍ പരമ്പരാഗത വള്ളങ്ങള്‍ക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യബന്ധനത്തിന് നിരോധനമേര്‍പ്പെടുത്തുമെന്ന വാര്‍ത്ത വ്യാജമെന്ന് മന്ത്രി സജി ചെറിയാന്‍