Webdunia - Bharat's app for daily news and videos

Install App

ഹാൾമാർക്കിങ് ഇല്ലാത്ത പഴയ സ്വർണം വിൽക്കാം, യാതോരു പ്രശ്നവുമില്ല

ചിപ്പി പീലിപ്പോസ്
ഞായര്‍, 19 ജനുവരി 2020 (13:26 IST)
ഹാൾമാർക്കിങ് മുദ്ര ഇല്ലാത്ത പഴയസ്വർണം വിൽക്കുന്നതിനെ കുറിച്ച് നിരവധി വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം സ്വർണം വിൽക്കുമ്പോഴോ പണയം വെയ്ക്കുമ്പോഴോ ഉപഭോക്താക്കൾ ടെൻഷൻ അടിക്കേണ്ട ആവശ്യമില്ല. 
 
സ്വർണത്തിന്റെ മാറ്റ് ഉറപ്പാക്കുന്ന ഗുണമേന്മാ മുദ്രയായ ഹാൾമാർക്കിങ്, കഴിഞ്ഞ 15 മുതൽ നിർബന്ധമാക്കിയെങ്കിലും അതില്ലാത്ത പഴയ സ്വർണം നൽകിയാൽ ജ്വല്ലറികളിൽ നിന്ന് മാറ്റ് അനുസരിച്ചുള്ള തുക തന്നെ ലഭിക്കും. ൾമാർക്ക് ചെയ്യാത്ത, ഏത് കാരറ്റിലുള്ള സ്വർണാഭരണവും വിൽക്കാനും മാറ്റിവാങ്ങാനും  ഉപയോക്താവിനു കഴിയും. 
 
ബാങ്കുകൾക്കും സ്വർണവായ്പ നൽകുന്ന ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും പഴയ സ്വർണം സ്വീകരിക്കുന്നതിനും തടസമില്ല. പക്ഷേ, ഹാൾമാർക്ക് ഇല്ലാത്ത സ്വർണം വിൽപന നടത്താൻ ജ്വല്ലറികൾക്കു കഴിയില്ല.  കേരളത്തിലെ ജ്വല്ലറികളിൽ ഇപ്പോഴുള്ള 90 ശതമാനത്തിനു മുകളിൽ ആഭരണങ്ങളും ഹാൾമാർക്ക് ചെയ്തവയാണ്. 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

Rahul Gandhi: രാഹുൽ ഗാന്ധിയെ വിവാഹിതനായും അച്ഛനായും സന്തോഷത്തോടെ കാണാൻ ആഗ്രഹിക്കുന്നു: പ്രിയങ്ക ഗാന്ധി

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

ചക്രവാതച്ചുഴി: ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്, നാളെ ഓറഞ്ച് , സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു

അടുത്ത ലേഖനം
Show comments