രണ്ടുദിവസം വർധന രേഖപ്പെടുത്തിയ സ്വർണവിലയിൽ ഇടിവ്. പവന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 38,200 രൂപയാണ്. ഗ്രാം വില 20 രൂപ താഴ്ന്ന് 4775 ആയി. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ 280 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു.