Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം: ഇന്ത്യയ്‌ക്ക് ആശ്വാസമായി ഗൂഗിളിന്റെ 135 കോടി രൂപയുടെ സഹായം

കൊവിഡ് വ്യാപനം: ഇന്ത്യയ്‌ക്ക് ആശ്വാസമായി ഗൂഗിളിന്റെ 135 കോടി രൂപയുടെ സഹായം
, തിങ്കള്‍, 26 ഏപ്രില്‍ 2021 (12:08 IST)
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ പിന്തുണയുമായി ഗൂഗിൾ. ഓക്‌സിജനും പരിശോധന കിറ്റുകളടമുള്ള മെഡിക്കല്‍ ഉപകരണങ്ങളും മറ്റുമായി 135 കോടിയുടെ സഹായം നൽകുമെന്ന് ഗൂഗിൾ പ്രഖ്യാപിച്ചു.
 
ഗൂഗിള്‍, ആല്‍ഫബെറ്റ് സി.ഇ.ഒ സുന്ദര്‍ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്‌.ഗൂഗിള്‍  ജീവനക്കാര്‍ ക്യാമ്പയിനിലൂടെ നല്‍കിയ സംഭാവനയും ഇതില്‍ ഉള്‍പ്പെടുന്നു. 3.7 കോടി രൂപയാണ് 900 ഗൂഗിൾ ജീവനക്കാർ ചേർന്ന സംഭാവന ചെയ്‌തത്. ഗൂഗിളിന് പുറമെ മൈക്രോ സോഫ്റ്റ് സി.ഇ.ഒ സത്യ നദെല്ലയും കോവിഡില്‍ വലയുന്ന ഇന്ത്യക്ക് സഹായവും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതി‌തീവ്ര വ്യാപനം: രാജ്യത്ത് ആദ്യമായി മൂന്നരലക്ഷം കടന്ന് പ്രതിദിന രോഗികൾ, 2812 മരണം