ബിഎംഡബ്ല്യു എക്സ് 7 ഇന്ത്യയിൽ ആദ്യം സ്വന്തമാക്കി ഗോപി സുന്ദർ

തിങ്കള്‍, 29 ജൂലൈ 2019 (14:43 IST)
മലയാളത്തിന്റെ ഹിറ്റ് സംഗീത സംവിധായകൻ ഗോപി സുന്ദർ, തന്റെ യാത്രകൾക്കായി ബിഎംഡബ്ല്യുവിന്റെ ആഡംബര എസ്‌യു‌വിയെ കൂടെക്കൂട്ടിയിരിക്കുകയാണ്. ബിഎംഡബ്ല്യുവിന്റെ ഏറ്റവും വലിയ വാഹനമായ എക്സ് 7 എസ്‌യുവി ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയ വ്യക്തി കൂടിയായി ഇപ്പോൾ ഗോപി സുന്ദർ.
 
ഹിരൺമയിക്കൊപ്പം കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർഷിപ്പിലെത്തിയാണ് താരം വാഹനം സ്വന്തമാക്കിയത്. ഇരുവരും വാഹനത്തിന് സമിപം നിൽക്കുന്ന ചിത്രം ഗോപി സുന്ദർ തന്റെ ഇൻസ്റ്റഗ്രാം വഴി പങ്കുവക്കുകയും ചെയ്തു. കരുത്തൻ ലുക്കുള്ള ആഡംബര എസ്‌യുവിയാണ് ബിഎംഡബ്ല്യു എക്സ് 7. കഴിഞ്ഞ ദിവസമാണ് വാഹനത്തെ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. 
 
മുന്നിലെ കിഡ്നി ഗ്രില്ലുകളും നീണ്ട ചെറിയ ഹെഡ്‌ലാമ്പുകളുമാണ് വാഹനത്തിന് ഗൗരവമാർന്ന ലുക്ക് നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. 12.3 ഇഞ്ച് ഇൻഫോടെയി‌ന്മെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രമെന്റൽ ക്ലസ്റ്റർ, 5 സോൺ ക്ലിമാറ്റിക് കണ്ട്രോൾ സിസ്റ്റം, ത്രീപീസ് ഗ്ലാസ് സൺറൂഫ് എന്നിവ വാഹനത്തിലെ ആഡംബര ഫീച്ചറുകളാണ്.   
 
എക്‌സ് ഡ്രൈവ് 30 ഡി, എക്‌സ് ഡ്രൈവ് 40 ഐ എന്നീ വേരിയന്റുകളിലാണ് വാഹനം വിപണിയിൽ ഉള്ളത്. എക്‌സ് ഡ്രൈവ് 40 ഐ പെട്രോൾ വേരിയന്റിൽ 340 ബിഎച്ച്‌പി കരുത്ത് ഉത്പാദിപ്പിക്കാൻ സാധിക്കുന്ന 3.0 ലിറ്റർ ഡർബോ എഞ്ചിനാണ് നൽകിയിരിക്കുന്നത്. 3.0 ലിറ്റർ ഡീസൽ എഞിന് 265 ബിഎച്ച്‌പി കരുത്തുണ്ട്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് വാഹനത്തിൽ ഒരുക്കിയിരിക്കുന്നത്. 98.90 ലക്ഷം രൂപയാണ് ഇന്ത്യയിൽ വാഹനത്തിന്റെ എക്സ് ഷോറൂം വില. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

Thankyou!!!!!!

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം കൂട്ടുകാര്‍ കംപ്രസര്‍ ഉപയോഗിച്ച് മലദ്വാരത്തിലൂടെ കാറ്റ് കയറ്റി; ആറ് വയസ്സുകാരന്‍ മരിച്ചു