Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാങ്ക് സ്വകാര്യവത്‌കരണത്തിനൊരുങ്ങി കേന്ദ്രം, മൺസൂൺ സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കും

ബാങ്ക് സ്വകാര്യവത്‌കരണത്തിനൊരുങ്ങി കേന്ദ്രം, മൺസൂൺ സമ്മേളനത്തിൽ നിയമഭേദഗതി അവതരിപ്പിക്കും
, ചൊവ്വ, 16 ഫെബ്രുവരി 2021 (16:33 IST)
കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച് ബാങ്ക് സ്വകാര്യവത്കരണത്തിനായി നിയമ ഭേദഗതിക്ക് സർക്കാർ ഒരുങ്ങുന്നു. 1970ലെയും 1980ലെയും ബാങ്കിങ് കമ്പനീസ് ആക്‌ട്(അക്വിസിഷൻ ആൻഡ് ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിങ്‌സ്) ഭേദഗറ്റ്ഹി ചെയ്യാനാണ് സർക്കാർ തീരുമാനം.
 
നേരത്തെ രണ്ടുഘട്ടമായി രാജ്യത്തെ ബാങ്കുകൾ ദേശസാത്‌കരിച്ചത് ഈ നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ നിയമങ്ങൾ ഭേദഗതി ചെയ്യാതെ സർക്കാരിന് സ്വകാര്യവത്‌കരണ നടപടികളുമായി മുന്നോട്ട് പോവാനാവില്ല.
 
നാലു പൊതുമേഖലാ ബാങ്കുകളും ഒരു ഇൻഷുറൻസ് കമ്പനിയും സ്വകാര്യവത്‌കരിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുവഴി ഒന്നേമുക്കാൽ ലക്ഷം കോടി രൂപ കണ്ടെത്താനാവുമെന്നാണ് സർക്കാർ കണക്കുക്കൂട്ടൽ. ഏതെല്ലാം ബാങ്കുകളാണ് സ്വകാര്യവത്കരിക്കേണ്ടത് എന്നതിനെ സംബന്ധിച്ചും സർക്കാർ ധാരണയായിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി കെഎസ്ആര്‍ടിസിയുടെ പമ്പുകളില്‍ നിന്ന് പൊതുജനങ്ങള്‍ക്കും ഇന്ധനം ലഭിക്കും