Select Your Language

Notifications

webdunia
webdunia
webdunia
webdunia

വ്യാജ റിവ്യൂ നൽകി സാധനങ്ങൾ വിറ്റഴിക്കേണ്ട, ഇ കൊമേഴ്സ് സൈറ്റുകൾക്ക് മൂക്കയറിടാൻ കേന്ദ്രം

വ്യാജ റിവ്യൂ നൽകി സാധനങ്ങൾ വിറ്റഴിക്കേണ്ട, ഇ കൊമേഴ്സ് സൈറ്റുകൾക്ക് മൂക്കയറിടാൻ കേന്ദ്രം
, ചൊവ്വ, 22 നവം‌ബര്‍ 2022 (19:20 IST)
ഇ കൊമേഴ്സ്  വെബ്സൈറ്റുകളിലെ വ്യാജറിവ്യൂകൾക്ക് തടയിടാനൊരുങ്ങി കേന്ദ്രസർക്കാർ. പണം നൽകി ആളുകളെ കൊണ്ട് ഫേയ്ക്ക് റിവ്യൂ എഴുതിക്കുന്നതും അവ പ്രസിദ്ധീകരിക്ക്കുന്നതും തടയാൻ ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൻ്റെ പുതിയ നീക്കം.  ഉത്പന്നങ്ങൾ വാങ്ങിയവർക്ക് റിവ്യൂ എഴുതൂന്നതിലൂടെ റിവാർഡ് പോയിൻ്റ് ലഭിക്കുന്നുണ്ടെങ്കിൽ അത് രേഖപ്പെടുത്തണമെന്നും കേന്ദ്രം നിർദേശിക്കുന്നു.
 
ഉത്പന്നങ്ങൾക്ക് വ്യാജറിവ്യൂ നൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാനാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ്  ആണ് ഇത് സംബന്ധിച്ച മാനദണ്ഡങ്ങൾ നിശ്ചയിച്ചത്. വെള്ളിയാഴ്ച മുതൽ പുതിയ വ്യവസ്ഥ പ്രാബല്യത്തീൽ വരും. വ്യാജ റിവ്യൂ തുടരുകയാണെങ്കിൽ അടുത്തപടിയായി ബിഐഎസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനാണ് സർക്കാർ നീക്കം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു