Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കുകളുടെ വിലയിൽ വർധനവ് വരുത്തി ഹീറോ

എല്ലാ മോഡലുകളുടെയും എക്സ് ഷോറൂം വിലയിൽ 625 രൂപയുടെ വർധനവ്

വാർത്ത വാണിജ്യം ഹീറോ മോട്ടോകൊർപ്പ് വില വർധനവ് News Business Hero Motocorp Price Hike
, വെള്ളി, 27 ഏപ്രില്‍ 2018 (11:38 IST)
ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോകോർപ്പ് ബൈക്കുകളുടെ വിപണി വില വർധിപ്പിക്കുന്നു. ഇതോടെ കമ്പനി പുറത്തിറക്കുന്ന എല്ലാ മോഡലുകളുടെയും എക്സ് ഷോറൂം വിലയിൽ 625 രൂപയുടെ വർധനവ് ഉണ്ടാവൂം. 
 
പുതുക്കിയ വില വർധന ഉടൻ തന്നെ  പ്രാബല്യത്തിൽ വരും എന്നാണ് കമ്പനി അറിയിക്കുന്നത്. ഉല്പാതന ചിലവിൽന്റെ വർധനവാണ് വാഹനങ്ങൾക്ക് വില വർധിപ്പിക്കാൻ കാരണം എന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
 
പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ വർധനവാണെങ്കിലും കഴിഞ്ഞ ഇക്കഴിഞ്ഞ ജനുവരിയിലും ഹീറോ ബൈക്കുകളുടെ എക്സ് ഷോറും വിലയിൽ 400 രൂപയുടെ വർധനവ് വരുത്തിയിരുന്നു. ഉല്പാതന ചിലവിന്റെ വർധനവാണ് അന്നും വിലവർധിപ്പിച്ചതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. 
 
നിലവിൽ 37,000 രൂപമുതൽ 85,000 വരെ വിലവരുന്ന ഇരു ചക്രവാഹനങ്ങളാണ് കമ്പനി വില്പനക്കെത്തിക്കുന്നത്. പുതിയ എക്സ്ട്രീം 200Rനെ കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. വാഹനം ഉടൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചനകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ജീവിക്കാൻ മാർഗമില്ല, കുടുംബത്തിൽ അജ്ഞാതരോഗം’ - സർക്കാർ ജോലി തേടി മുഖ്യമന്ത്രിക്ക് സൌമ്യയുടെ കത്ത്