Select Your Language

Notifications

webdunia
webdunia
webdunia
webdunia

പലചരക്കും പച്ചക്കറികളും ആമസോൺ ഇനി വീട്ടിലെത്തിച്ച് നൽകും

ആമസോൺ ഫ്രഷ് ഇന്ത്യയിൽ നടപ്പിലാക്കാനൊരുങ്ങുന്നു

വാർത്ത വാണിജ്യം ആമസോൺ ഫ്രഷ് News Business Amazone fresh
, ചൊവ്വ, 24 ഏപ്രില്‍ 2018 (17:45 IST)
പച്ചക്കറികളും പഴങ്ങളും ഇറച്ചിയുമുൾപ്പടെയുള്ള ആഹാര സാദനങ്ങൾ രണ്ട് മണിക്കൂറിനുള്ളിൽ വീടുകളിൽ എത്തിക്കുന്ന ആമസോൺ ഫ്രഷ് എന്ന പദ്ധതി ഇന്ത്യയിൽ നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ആമസോൺ.
 
ആമസോൺ ഫ്രഷ് അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്ത് പൂർണ്ണ സജ്ജമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പലചരക്കു സാദനങ്ങൾ മുതൽ ഇറച്ചിയുൾപ്പടെ ഏത് ഭക്ഷണ സാദനങ്ങളും രണ്ട് മണിക്കൂറിനുള്ളിൽ എത്തിച്ചു നൽകുന്ന പദ്ധതിയാണ് ആമസോൺ ഫ്രഷ് എന്ന് ആമസോൺ ഇന്ത്യൻ തലവൻ അമിത് അഗർവാൾ പറഞ്ഞു.
 
അമേരിക്കയിൽ നേരത്തെ പദ്ധതി വിജയകരമായി പൂർത്തിയാക്കിയതാണ് നിലവിൽ ഇന്ത്യലിൽ ചെറിയ തോതിൽ ഗ്രോസറി വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട് ഇതു പ്രാദേശിക കച്ചവടക്കാരുമായി ചേർന്ന് വിപുലമാക്കാനാണ് കമ്പനിയുടെ തീരുമാനം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭർത്താവ് ഭാര്യയെ കോടതിക്കുള്ളിൽ വച്ച് കുത്തി കൊന്നു