ഓഗസ്‌റ്റ് 21, മുതിർന്ന പൗരന്മാരുടെ ദിനം; റിട്ടയറായവർക്ക് ഇനി ആശങ്ക വേണ്ട, പണം സുരക്ഷിതമാക്കാനും അതിലേറെ നേടാനും ഇതാ മാർഗ്ഗങ്ങൾ
ഓഗസ്‌റ്റ് 21, മുതിർന്ന പൗരന്മാരുടെ ദിനം; റിട്ടയറായവർക്ക് ഇനി ആശങ്ക വേണ്ട, പണം സുരക്ഷിതമാക്കാനും അതിലേറെ നേടാനും ഇതാ മാർഗ്ഗങ്ങൾ
ഓഗസ്‌റ്റ് 21, മുതിർന്ന പൗരന്മാരുടെ ദിനം. ഒരുപക്ഷേ ഇങ്ങനെയൊരു ദിനം ഉണ്ടോ എന്നത് പുതിയ തലമുറയ്‌ക്ക് സംശയമായിരിക്കും. കുടുംബത്തിന് വേണ്ടി രാവും പകലും കഷ്‌ടപ്പെട്ട്, പട്ടിണി എന്താണെന്ന് സ്വന്തം മക്കളെ അറിയിക്കാതെ വളർത്തുന്ന മാതാപിതാക്കൾ വാർദ്ധക്യമെത്തുമ്പോൾ പീടികത്തിണ്ണയിലും വൃദ്ധസദനങ്ങളിലും മറ്റും അഭയം തേടുന്ന അവസ്ഥയാണ് ഇന്നുള്ളത്. പ്രതീക്ഷകളും സ്വപ്‌നങ്ങളും അവസാനിക്കുന്നയിടത്ത് അവരുടെ കൈപിടിച്ച് ജീവിതത്തിലേക്ക് തിരികേ വിളിക്കേണ്ട മക്കൾ തന്നെ അവരെ വലിച്ചെറിയുന്ന സമൂഹം.
എന്നാൽ അവർക്ക് ലഭിക്കേണ്ടതായ നിരവധി ആനൂകൂല്യങ്ങളും നിലവിലുണ്ട്. ഇപ്പോൾ ഇൻഷുറൻസ് കമ്പനികൾ 65 വയസ്സാണ് മുതിർന്ന പൗരൻമാർക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ റെയിൽവേയിൽ ഇത് 60 വയസ്സാണ്. സത്രീകൾക്ക് 58 വയസ്സും. ഇൻകം ടാക്സ് വകുപ്പിനാണെങ്കിൽ ഇത് 60 വയസ്സുമാണ്. വാർധക്യ പെൻഷൻ 60 വയസ്സ് കഴിഞ്ഞവർക്ക് 200 രൂപയും 80 വയസ്സു കഴിഞ്ഞവർക്ക് 500 രൂപയുമാണ്.
1991ല്‍ കേരളത്തിലെ വയോജനങ്ങളുടെ മൊത്ത സംഖ്യ 25,67,365 ആയിരുന്നു. 2001ല്‍ ഈ സംഖ്യ 31,54,046 ആയി തീര്‍ന്നു. 2021 ആകുമ്പോഴേക്കും 20 ശതമാനം വര്‍ധിച്ച് ഇരട്ടിയാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നത്തെ കാലഘട്ടത്തിൽ മുതിർന്ന പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ജീവിതം ആഘോഷകരമാക്കുന്നതിനും ധാരാളം സ്‌കീമുകൾ നിലവിലുണ്ട്. സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം, പോസ്‌റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീം, മന്ത്‌ലി ഇൻകം പ്ലാൻ മ്യൂച്ച്വൽ ഫണ്ട് തുടങ്ങിയവയെല്ലാം അവർക്കായി മാത്രം ഉള്ളതാണ്.
അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ലഭ്യമാകുന്ന സ്‌കീമാണ് സീനിയർ സിറ്റിസൺ സേവിംഗ്‌സ് സ്‌കീം. മൊത്തം തുക നിക്ഷേപിക്കുന്നതിലൂടെ പ്രതിമാസം പലിശയടക്കം പണം ലഭ്യമാകുന്ന സ്‌കീമാണ് പോസ്‌റ്റ് ഓഫീസ് മന്ത്‌ലി ഇൻകം സ്‌കീം. സീനിയർ സിറ്റിസൺസിന് അംഗമാകാൻ കഴിയുന്ന മറ്റൊരു മികച്ച സ്‌കീമാണ് മന്ത്‌ലി ഇൻകം പ്ലാൻ മ്യൂച്ച്വൽ ഫണ്ട്. കുറഞ്ഞ രീതിയിൽ പണം നിക്ഷേപിച്ചുകൊണ്ട് ഉയർന്ന രീതിയിൽ പണം നേടാൻ കഴിയുന്ന സ്‌കീമാണ്.