Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്‍റലിജന്‍റ് സെന്‍സര്‍ ആന്‍റ് റെക്കഗ്നേഷന്‍ ടെക്നോളജിയുമായി ഹോണര്‍ മാജിക്ക് !

ഹോണര്‍ മാജിക്ക് ഇറങ്ങി

ഇന്‍റലിജന്‍റ് സെന്‍സര്‍ ആന്‍റ് റെക്കഗ്നേഷന്‍ ടെക്നോളജിയുമായി ഹോണര്‍ മാജിക്ക് !
, ചൊവ്വ, 20 ഡിസം‌ബര്‍ 2016 (09:52 IST)
ഹോണറിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഹോണര്‍ മാജിക്ക് പുറത്തിറങ്ങി. ഹോണര്‍ ബ്രാന്‍റിന്‍റെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ഫോണിന് 36,000 രൂപയ്ക്ക് അടുത്താണ് ചൈനയിലെ വിപണി വില. ഫോണിന്റെ ഇന്ത്യന്‍ ലോഞ്ചിംഗ് എന്നാണെന്ന കാര്യം പ്രഖ്യാപിച്ചിട്ടില്ല.  
 
ഇന്‍റലിജന്‍റ് സെന്‍സര്‍ ആന്‍റ് റെക്കഗനേഷന്‍ ടെക്നോളജിയുമായാണ് ഫോണ്‍ എത്തുന്നത്. 5.09 ഇഞ്ച് സ്ക്രീനുള്ള ഈ ഫോണിന് 1440x2560 പിക്സല്‍ റെസലൂഷനാണുള്ളത്. ഒക്ടാകോര്‍ കിറിന്‍ 950 പ്രോസസ്സറാണ് ഈ ഫോണിന്‍റെ ശേഷി നിര്‍ണ്ണയിക്കുന്നത്. 4ജിബി റാം, 64ജിബി ഇന്‍ബില്‍ട്ട് മെമ്മറി എന്നിവയും ഫോണിലുണ്ട്. 
 
ആന്‍‍ഡ്രോയ്ഡ് മാഷ്മെലോയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ബാറ്ററി 2900 എംഎഎച്ച് ബാറ്ററിമാത്രമാണുള്ളതെന്നതാണ് ഒരു പ്രധാന പ്രശ്നം. എന്നാല്‍ സ്പീഡ് ചാര്‍ജിംഗ് എന്ന പ്രത്യേകത ഈ ഫോണിലുണ്ട്. 12എംപി പിന്‍‌ക്യാമറ, 8 എംപിസെല്‍ഫി ക്യാമറ, 4ജി സപ്പോര്‍ട്ട് എന്നിവയും ഫോണിലുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപ് തന്നെ പ്രസിഡന്റ്; കാത്തിരുന്ന ആ പ്രഖ്യാപനം എത്തി