Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹുവായ് മേറ്റ് 10 , മേറ്റ് 10 പ്രൊ എന്നീ മോഡലുകള്‍ വിപണിയിലെത്തി; വിലയോ ?

Huawei Mate 10 Pro
, ബുധന്‍, 25 ഒക്‌ടോബര്‍ 2017 (09:44 IST)
പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകളുമായി ഹുവായ്. ഹുവായ് മേറ്റ് 10 , ഹുവായ് മേറ്റ് 10 എന്നീ മോഡലുകളാണ് ഇപ്പോള്‍ ചൈനീസ് വിപണിയില്‍ എത്തിയിരിക്കുന്നത്. 20 മെഗാപിക്സലിന്റെ ക്യാമറായാണ് ഈ ഫോണുകളുടെ ഏറ്റവും പ്രധാന സവിശേഷത. ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഈ ഫോ‍ണുകളിലുണ്ടായിരിക്കും.  
 
ആന്‍ഡ്രോയ്ഡ് 8.0 ഓറിയോയിലാണ് ഇരു ഫോണുകളും പ്രവര്‍ത്തിക്കുന്നത്. മേറ്റ് 10ന് 5.9ഇഞ്ച് എച്ച്ഡി ഡിസ്പേ  നല്‍കിയപ്പോള്‍. മേറ്റ് 10 പ്രൊ 6 ഇഞ്ചിന്‍റെ ആമൊലെഡ് ഡിസ്പ്ലേയാണു നല്‍കിയിരിക്കുന്നത്. കീരിന്‍ 970 പ്രോസസറിലാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുക. 
   
ഇരു ഫോണുകള്‍ക്കും റിയല്‍ ടൈം ഡിറ്റക്ഷനും നല്‍കിയിട്ടുണ്ട്. ഹുവായ് മേറ്റ് 10ന് 4ജിബിയുടെ റാമും 64ജിബി ഇന്റേണല്‍ സ്റ്റോറേജുമാണുള്ളത്. മേറ്റ് 10പ്രോയ്ക്കാവട്ടെ 6ജിബി റാമും 128ജിബി ഇന്റേണല്‍ സ്റ്റേറേജുമാണുള്ളത്. 4000എം‌എ‌എച്ച് ബാറ്ററിയുമായെത്തുന്ന ഈ ഫോണിന്റെ വില എത്രയാകുമെന്ന കാര്യം വ്യക്തമല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രശസ്ത സംവിധായകൻ ഐ വി ശശിയുടെ സംസ്കാരം ഇന്ന് ചെന്നൈയിൽ