കൂടുതൽ കരുത്തുള്ള എഞ്ചിനുമായി പുതിയ ക്രെറ്റ !

ശനി, 19 ഒക്‌ടോബര്‍ 2019 (17:29 IST)
ഇന്ത്യയിൽ മികച്ച വിജയം സ്വന്തമാക്കിയ ഹ്യൂണ്ടായിയുടെ എസ്‌യുവിയാണ് ക്രെറ്റ. ഇപ്പോഴിതാ വാഹനത്തിന് കൂടുതൽ കരുത്തുള്ള ഒരു അടിസ്ഥാന വകഭേതത്തെ കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് ഹ്യൂണ്ടായി. 1.6 ലിറ്റർ ഡിസൽ എഞിൻ കരുത്ത് പകരുന്ന ഇ പ്ലസ്, ഇ എക്സ് എന്നിങ്ങനെ രണ്ട് വേരിയന്റുകളെയാണ് ഹ്യൂണ്ടായ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇരു വേരിയന്റുകളുടെയും വില കമ്പനി വ്യക്തമാക്കിയിട്ടില്ല.
 
1.4 ലിറ്റർ ഡീസൽ എഞ്ചന്നിലാണ് നിലവിൽ ക്രെറ്റയുടെ അടിസ്ഥാന വകഭേതങ്ങൾ വിപണിയിൽ ഉള്ളത്. പുതിയ വകാഭേതങ്ങളിൽ കൂടുതൽ സുരക്ഷ സംവിധാനങ്ങൾ ഒരിക്കിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രധാന മാറ്റം. ഇരട്ട എയര്‍ബാഗ്, എബിഎസ്, പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലെർട്ട് എന്നിവ പുതിയ അടിസ്ഥാന വേരിയന്റുകളിൽ ഉണ്ടായിരിക്കും. 
 
ഇ എക്സ് പതിപ്പിൽ റിയർ ക്യാമറ കൂടി ഇടംപിടിച്ചിട്ടുണ്ട്. 128 ബിഎച്ച്പി കരുത്തും 260 എൻഎം ടോർക്കും സൃഷ്ടിക്കാൻ കഴിവുള്ളതാണ് പുതിയ 1.6 ലിറ്റർ ഡീസൽ എഞ്ചിൻ. 6 സ്പീഡ് മാനുവൽ ഗിയർബോക്സിലാണ് വാഹനത്തെ ഒരുക്കിയിരിക്കൂന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഇരു വേരിയന്റുകളിലും ലഭ്യമായിരിക്കില്ല. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 10 രൂപ മുതൽ 100 രൂപ വരെ, പുതിയ ടോക്‌ടൈം പ്ലാനുകളുമായി ജിയോ, ഓരോ റിചാർജിനൊപ്പവും അധിക ഡേറ്റ സൗജന്യം !