റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളി നേരിടാന്‍ ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്‍ !
ടച്ച് സ്‌ക്രീന്‍ സിസ്റ്റവുമായി ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്
ഇയോണിന്റെ പുതിയ സ്‌പോര്‍ട്‌സ് എഡിഷനുമായി ഹ്യുണ്ടായ്. സ്‌പോര്‍ടി ലുക്കിനോടൊപ്പം എക്സ്റ്റീരിയറിലും ഇന്റീരിയറിലും കോസ്മറ്റിക് അപ്ഗ്രഡേഷനും ഈ മോഡലില്‍ ലഭ്യമാക്കിയിട്ടുണ്ട്. Era+, Magna+ എന്നീ രണ്ട് വേരിയന്റുകളിലാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനെ ഹ്യുണ്ടായ് എത്തിച്ചിരിക്കുന്നത്. സോളിഡ്, മെറ്റാലിക് കളര്‍ സ്‌കീമിലെത്തുന്ന ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷന്റെ വില 3.38 ലക്ഷം മുതലാണ് ആരംഭിക്കുന്നത്.
സ്‌പോര്‍ടി സില്‍വര്‍ റൂഫ് റെയില്‍, പുത്തന്‍ സൈഡ് ഗ്രാഫിക്‌സ് എന്നിവ ഈ എഡിഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 6.2 ഇഞ്ച് ടച്ച് സ്‌ക്രീനോട് കൂടിയ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഫോണ്‍ ലിങ്ക്, ഡോര്‍ പാനലുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുള്ള രണ്ട് സ്പീക്കറുകള്‍ എന്നിങ്ങനെയുള്ള പുതിയ ഫീച്ചറുകളും ഈ കാറിലുണ്ട്. ബാക്കിയുള്ള എല്ലാ ഫീച്ചറുകളും പഴയ ഇയോണിന് സമാനാമായാണ് സ്‌പോര്‍ട്‌സ് എഡിഷനിലും ഒരുക്കിയിട്ടുള്ളത്.
0.8 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 55 ബി എച്ച് പി കരുത്തും 75 എന്‍ എം ടോര്‍ക്കുമാണ് ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുക. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇയോണ്‍ സ്‌പോര്‍ട്‌സ് എഡിഷനില്‍ നല്‍കിയിരിക്കുന്നത്. റെനോ ക്വിഡ് ഉയർത്തുന്ന വെല്ലുവിളിയ്ക്ക് മുന്നിൽ ബുദ്ധിമുട്ടുന്ന ഇയോണിനെ പിന്തുണക്കുകയാണ് ഇയോൺ സ്പോർട്സ് എഡിഷനിലൂടെ ഹ്യുണ്ടായ് ലക്ഷ്യമിടുന്നത്.