Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹ്യുണ്ടായിയുടെ പുത്തൻ i20 നവംബറിൽ വിപണിയിലേയ്ക്ക്: ബുക്കിങ് ആരംഭിച്ചു

വാർത്തകൾ
, ബുധന്‍, 28 ഒക്‌ടോബര്‍ 2020 (14:59 IST)
രൂപത്തിലും ഭാവത്തിലും ആകെ മാറ്റവുമായി ഹ്യൂണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് i20 നവംബർ അഞ്ചിന് ഇന്ത്യൻ വിപണിയിലെത്തും. അവതരണത്തിന് മുന്നോടിയായി വാഹനത്തിനായുള്ള ബുക്കിങ് ഹ്യുണ്ടായ് ആരംഭിച്ചു. 21,000 രൂപ മുൻകൂറായി നൽകി ഹ്യൂണ്ടായ് ഡീലർഷിപ്പുകൾ വഴിയോ, വെബ്‌സൈറ്റിലൂടെയോ വാഹനം ബുക്ക് ചെയ്യാം. കാഴ്ചയി നിരവധി മാറ്റങ്ങളാണ് പുതിയ ഐ20യിൽ ഉള്ളത്. 
 
ഗ്രില്ലിൽ തുടങ്ങിൽ, കോംപാക്ടായ ഹെഡ് ലാമ്പുകളിലും, ക്യാരക്ടർ ലൈനുകളോടുകൂടിയ ബോണറ്റിലും അലോയ് വിലുകളിലും ടെയിൽ ലാമ്പുകളിലുമെല്ലാം ഈ മാറ്റം കാണാനാകും. ഇവയെല്ലാം ചേരുന്നതോടെ വലിയ മാറ്റം തന്നെ വാഹനത്തിന്റെ രുപത്തിൽ അനുഭവപ്പെടും. മാഗ്‌ന, സ്‌പോര്‍ട്‌സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷന്‍ വേരിയന്റുകളിലാണ് വാഹനം വിപപണിയിലെത്തുക. പെട്രോള്‍, ഡീസല്‍, ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ വകഭേദങ്ങളിൽ പുത്തൻ ഐ20 വിൽപ്പനയ്ക്കെത്തും. ശ്രേണിയിൽ തന്നെ ആദ്യ ഇന്റലിജന്റ് മാനുവല്‍ ട്രാൻസ്മിഷൻ ഐ20യിൽ ഇടംപിടിയ്ക്കും. മാനുവല്‍, ഡിസിടി, ഐവിടി, ട്രാൻസ്മിഷനുകളിലും വാഹനം ലഭ്യമായിരിയ്ക്കും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ തുടരും