Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചുള്ളനായി പുതിയ ക്രെറ്റ, ഉടൻ വിപണിയിലേക്ക് !

ചുള്ളനായി പുതിയ ക്രെറ്റ, ഉടൻ വിപണിയിലേക്ക് !
, വെള്ളി, 16 ഓഗസ്റ്റ് 2019 (17:24 IST)
ഇന്ത്യൻ വിപണിയിൽ വലിയ വിജയമായി മാറിയ ഹ്യുണ്ടായിയുടെ ക്രെറ്റ നിരവധി മാറ്റങ്ങളുമായി വിപണിയിലെത്തുന്നു. കഴിഞ്ഞ ഷാങ്‌ഹായി ഓട്ടോ എക്സ്‌പോയിൽ പ്രദർശിപ്പിച്ച ഐഎക്സ് 25എന്ന പുത്തൻ തലമുറ ക്രെറ്റയെ ഇന്ത്യ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഹ്യൂണ്ടായി. 
 
കാഴ്ചയിൽ തുടങ്ങി എഞ്ചിനിൽ വരെ മറ്റങ്ങളുമായാണ് പുതിയ ക്രെറ്റ ഇന്ത്യയിലെത്തുക. കൂടുതൽ അധുനികവും സ്പോട്ടീവുമായി ക്ലാസിക് ലുക്കിനായി വാഹനത്തിന്റെ ഡിസൈനിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് റണ്ണിംഗ് ലൈറ്റുകളോടുകൂടിയ സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും വലിയ ഗ്രില്ലുകളും ഈ രീതിയിൽ സജ്ജീകരിക്കപ്പെട്ടതാണ്. പിന്നിലെ ടെയിൽ ലാമ്പും കൂടുതൽ സ്പോട്ടീവ് ആക്കിയിട്ടുണ്ട്.
 
ആദ്യ തലമുറ ക്രെറ്റയെക്കാൾ രണ്ടാം തലമുറയിൽ എത്തുന്ന വാഹനത്തിന് വലിപ്പം കൂടുതലായിരിക്കും. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് വാഹനത്തിന് ഉണ്ടാവുക. 2610 എംഎമ്മാണ് പുതിയ ക്രെറ്റയുടെ വീൽബേസ്. 
 
ബി എസ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 1.5 ലിറ്റർ പെട്രോൾ ഡീസൽ എഞ്ചിനുകളിലും, 1.4 ലിറ്റർ ഡർബോ ഡീസൽ എഞ്ചിനിലുമാകും പുതിയ തലമുറ ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തുക. നിലവിൽ ഫൈവ് സീറ്ററായാന് വാഹനം എത്തുന്നത്. അധികം വൈകാതെ ക്രെറ്റയുടെ സെവൻ സീറ്റർ പതിപ്പ് വിപണിയിലെത്തും എന്നും റിപ്പോർട്ടുകളുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അമ്മയും അച്ഛനും വിളിച്ച് നോക്കി, ഒരു രക്ഷയുമില്ല; പൊലീസ് മാമന്റെ നെഞ്ചോട് ചേർന്ന് കുഞ്ഞുവാവ- വീഡിയോ