Webdunia - Bharat's app for daily news and videos

Install App

ബ്രെസക്കൊത്ത എതിരാളി തന്നെ, ബുക്കിംഗ് 20,000വും കടന്ന് ഹ്യുണ്ടായി വെന്യു

Webdunia
ബുധന്‍, 29 മെയ് 2019 (19:15 IST)
ഹ്യുണ്ടായിയുടെ കോംപാക്ട് എസ് യു വി വെന്യു വിപണിയിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഒരു മാസം തികയും മുൻപ് തന്നെ ബുക്കിംഗ് 20,000 കടന്നു. മെയ് ഇരുപത്തി ഒന്നിനാണ് വാഹനത്തെ ഹ്യുണ്ടായി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി മെയ് 2ന് തന്നെ ആരംഭിച്ചിരുന്നു. ആദ്യ ദിവസം തന്നെ 2000 ബുക്കിംഗാണ് ഹ്യുണ്ടായ് വെന്യു സ്വന്തമാക്കിയത്.
 
6.50 ലക്ഷമാണ് ഹ്യുണ്ടായ് വെന്യുവിന്റെ അടിസ്ഥാന മോഡലിന്റെ എക്സ് ഷോറൂം വില. 11.10 ലക്ഷം രൂപയാണ് വാഹനത്തിന്റെ ഉയർന്ന മോഡലിന്റെ വിപണി വില. രണ്ട് പെട്രോൾ എഞ്ചനുകൾ, ഒരു ഡീസൽ എഞ്ച്ൻ എന്നിങ്ങനെ മൂന്ന് എഞ്ചിൻ പതിപ്പുകളിൽ പതിമൂന്ന് വേരിയന്റുകളിലാണ് വാഹനം വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. എട്ട് പെട്രോൾ വേരിയന്റുകളും അഞ്ച് ഡീസൽ വേരിയന്റുകളിലുമാണ് വാഹനം എത്തിയിരിക്കുന്നത്.
 
സ്പോട്ടിവ് ലുക്കിലുള്ള കോം‌പാക്ട് എസ് യു വിയാണ് വന്യു, ഹ്യുണ്ടയിയുടെ സ്ഥിരം ഡിസൈൻ ശൈലിയിൽനിന്നും അൽ‌പം വ്യത്യസ്തമാണ് വെന്യുവിന്റെ മുഖം തന്നെ. സ്‌പ്ലിറ്റ് ഹെഡ് ലാമ്പുകളും, വലിയ ഗ്രില്ലും, റൂഫ് ട്രെയിലുകളും എല്ലാം ചേർന്ന് മികച്ച സ്പോട്ടീവ് ലുക്ക് വാഹനത്തിന് നൽകുന്നു. ഡ്രൈവർ ഉൾപ്പടെ അഞ്ച് പേർക്ക് സുഗമമായി യാത്ര ചെയ്യാൻ സാധിക്കുന്ന വാഹനമാണ് വെന്യു.
 
സൈഡിൽ നിന്നും നോക്കുമ്പോൾ വാനത്തിന് ഏറ്റവുമധികം ഗാംഭീര്യം നൽകുന്നത് ഡയമണ്ട് കട്ട് അലോയ് വിലുകളാണ്. എല്ലാ അത്യാധുനിക സൌകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് വാഹനത്തിന്റെ ക്യാബിൻ. ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർ പ്ലേയും കണക്ട് ചെയ്യാൻ സധിക്കുന്ന ടച്ച് സ്ക്രീൻ ഇൻഫോടെയിൻ‌മെന്റ് സിസ്റ്റം ക്യാബിനിലെ എടുത്തുപറയേണ്ട ഒന്നാണ്.
 
ഹ്യുഡയി ക്രെറ്റയിലേതിന് സമാനമെന്ന് തോന്നുന്ന മൾട്ടി ഫംഗ്ഷണൽ സ്റ്റിയറിൽ വീലുകൾ വഹനത്തിന്റെ പ്രധാന പ്രത്യേകതയാണ്. സുരക്ഷയുടെ കാര്യത്തിലും മികച്ച സംവിധാനങ്ങൾ തന്നെ വെന്യുവിൽ ഒരുക്കിയിട്ടുണ്ട്. എ ബി എസ്, ഇ ബി ഡി എന്നിവക്ക് പുറമെ, ഡുവൽ ഫ്രണ്ട് എയർബാഗ്, സ്പീഡ് അലേർട്ട്, സ്പീഡ് സെൻസിംഗ് ഓട്ടോ ഡോർ ലോക്ക്, റിവേർസ് പാർക്കിം സെൻസർ എന്നീ സംവിധാനങ്ങളും വാഹനത്തിൽ നൽകിയിട്ടുണ്ട്.
 
120 പി എസ് കരുത്തും 172 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ ജി ഡി ഐ പെട്രോൾ എഞ്ചിനിൽ 7 സ്പീഡ് ഡബിൾ ക്ലച്ച് ഓപ്ഷനോടുകൂടിയ 6 സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ് ഉണ്ടാവുക. 83 പി എസ് കരുത്തും 115 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.2 ലിറ്റർ എം പി ഐ പെട്രോൾ എഞ്ചിൻ വേരിയന്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സാ‍ണ് ഉണ്ടാവുക, 90 പി എസ് കരുത്തും 220 എൻ എം ടോർക്കും സൃഷ്ടിക്കുന്ന 1.4 ലിറ്റർ ഡീസൽ എഞ്ചിനിൽ 6 സ്പീഡ് ട്രാന്മിഷനാണ് ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments