Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാട്ട്‌സ് ആപ്പ് ചാറ്റിൽ രസകരമായ മാറ്റം, പുതിയ ഫീച്ചർ ഇങ്ങനെ !

വാട്ട്‌സ് ആപ്പ് ചാറ്റിൽ രസകരമായ മാറ്റം, പുതിയ ഫീച്ചർ ഇങ്ങനെ !
, ബുധന്‍, 29 മെയ് 2019 (18:14 IST)
ഉപയോക്താക്കൾക്കായി നിരന്തരം പുതിയ മാറ്റങ്ങൾ കൊണ്ടുവരികയാണ് വട്ട്‌സ് ആപ്പ്. വാട്ട്‌സ് ആപ്പ് ചാറ്റ് കൂടുതൽ കൃത്യതയുള്ളതാക്കി മാറ്റുകയാണ് ഓരോ അപ്ഡേറ്റിലൂടെയും. ഇക്കാരണത്താൽ തന്നെയാണ് വാട്ട്‌സ് ആപ്പ് സോഷ്യൽ മീഡിയ ആപ്പുകളിൽ മുൻപന്തിയിൽ നിൽക്കുന്നത്. ഇപ്പോഴിതാ ചാറ്റിംഗ് കൂടുതൽ രസകരമാക്കുന്ന ഒരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്‌സ് ആപ്പ്.
 
കോൺസിക്യൂട്ടീവ് വോയിസ് മെസേജ് എന്ന സംവിധാനമാണ് പുതുതായി വാട്ട്‌സ് ആപ്പ് കൊണ്ടുവന്നിരിക്കുന്നത്. പേരു കേൾക്കുമ്പോൾ പരിഭ്രമം വേണ്ട സംഗതി സിംപിളാണ് വോയിസ് ചാറ്റ് നടത്തുമ്പോൾ വോയിസ് മെസേജു നമുക്ക് പ്രത്യേകം ക്ലിക്ക് ചെയ്ത് കേൾക്കേണ്ടതായി വരും. എന്നാൽ ഇനി അത് വേണ്ട. ആദ്യ വോയിസ് മെസേജിൽ മാത്രം ക്ലിക്ക് ചെയ്താൽ മതിയാവും മറ്റുള്ളവയെല്ലാം ഒരോന്നായി ഓട്ടോമാറ്റികായി തന്നെ ക്യു ചെയ്ത് പ്ലേ ചെയ്യപ്പെടും.
 
ഗ്രൂപ്പ് ചാറ്റുകളിലാണ് ഈ സംവിധാനം ഏറെ പ്രയോജനകരമാവുക. ഓരോരുത്തരുടെയും വോയിസ് നോട്ടുകൾ ക്ലിക്ക് ചെയ്യാതെ തന്നെ കേട്ട് മറുപടി നൽകാൻ സാധിക്കും. വാട്ട്‌‌സ് ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.19.154 വേർഷനിൽ പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. വൈകതെ തന്നെ ആപ്പിന്റെ ഐ ഒ എസിലേയും ആൻഡ്രോയിഡിലേയും എല്ലാ പതിപ്പുകളിലും പുതിയ ഫീച്ചർ എത്തിയേക്കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദിലീപിന് പിന്നാലെ എട്ടിന്റെ പണി കിട്ടി മോഹൻലാലും; ഭക്ഷ്യ വിഷബാധയെ തുടർന്ന് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ അടച്ച് പൂട്ടി