Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴക്കാലത്ത് കുടപിടിക്കാതെ നടക്കാം, പറക്കും കുടയുമായി മജീഷ്യൻ !

മഴക്കാലത്ത് കുടപിടിക്കാതെ നടക്കാം, പറക്കും കുടയുമായി മജീഷ്യൻ !
, ബുധന്‍, 29 മെയ് 2019 (15:20 IST)
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്കനോളജിയിൽ സ്വയം ഡ്രൈവ് ചെയ്യുന്ന കാറുകൾ നിർമ്മികുകയാണ് ഇപ്പോൾ ലോകത്തര കാർ നിർമ്മാതാക്കാൾ. എന്നാൽ വരാൻപോകുന്ന മഴക്കലത്ത് ഏറെ പ്രയോജനകരമായ സാങ്കേതികവിദ്യയുമായി എത്തിയിരികയാണ് ഒരു മജീഷ്യൻ. പറക്കും കുടയാണ് സംഗതി, വെറുതെ അൺഗ് പറക്കുകയല്ല നമ്മളെ മഴ നനയിക്കാതെ നമ്മളോടൊപ്പം തന്നെ കുട പറന്നുവന്നോളും.
 
ഫ്രാൻസിൽ നിന്നുമാണ് ഈ രസികൻ ടെക്കനോളജി, മോല്ല എന്ന പ്രശസ്ത മജീഷ്യനാണ് ചാറ്റൽ മഴയത്ത് തന്റെ ഓട്ടോമാറ്റിക് ഫോളോവിംഗ് ഡ്രോൺ കുടയുടെ കീഴിൽ ഫ്രാൻസിന്റെ തെരുവീഥികളിലൂടെ നടന്നത്. സ്മാർട്ട്‌ഫോൺണിൽ ഫോട്ടോകൾ പകർത്തിയും, ആളുകളെ രസിപ്പിച്ചുമെല്ലാമായിരുന്നു മോല്ലയുടെ നടത്തം. മഴക്കാലത്ത് കുട കയ്യിൽ പിടിക്കാതെ സ്വതന്ത്രമായി നടക്കുന്നതിനെ ആളുകൾക്ക് പരിചയപ്പെടുത്തുകയായിരുന്നു മോല്ലയുടെ ലക്ഷ്യം.
 
മജീഷ്യൻ മാജിക് അമ്പർല എന്ന് പേരിട്ടിരിക്കുന്ന ഈ ഡ്രോൺ കുട. ആപ്പ് അതിഷ്ടിതിതമായി പ്രവർത്തിക്കുന്നതാണ്. സ്മാർട്ട് ഫോണിലെ ആപ്പിന്റെ സഹായത്തോടെ കുട തനിയെ പറഞ്ഞ് നമ്മെ മഴയിൽനിന്നും വെയില്ലിനിന്നും സംരക്ഷിച്ചുകൊള്ളും. മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്രയാണ് പറക്കും കുടയുടെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലേനോ 'ഗ്ലാൻസ'യായി, വിറ്റാര ബ്രെസയെയും ടൊയോട്ട സ്വന്തമാക്കുന്നു !