Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടും ഇലക്ട്രിക് മിനി ബസ്സുമായി ഹ്യൂണ്ടായ് വിപണിയിൽ !

ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടും ഇലക്ട്രിക് മിനി ബസ്സുമായി ഹ്യൂണ്ടായ് വിപണിയിൽ !
, വ്യാഴം, 2 ജൂലൈ 2020 (13:38 IST)
ഇലക്ട്രിക് ബസ്സിനെ വിപണിയിൽ അവതരിപിച്ച് ഹ്യൂണ്ടായ്. കൗണ്ടീ ഇലക്ടിക് എന്ന് പേരിട്ടിരിയ്ക്കുന്ന ബസ്സിനെ ദക്ഷിണ കൊറിയയിലാണ് ആദ്യമായി അവതരിപ്പിച്ചിരിയ്ക്കുന്നത്. 15 മുതൽ 33 ആളുകൾക്ക് വരെ യാത്ര ചെയ്യാവുന്ന വിധത്തിൽ കൗണ്ടീ ഇലക്ടിക് ബസ് വിപണിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. സ്മാർട്ട് സംവിധാനങ്ങളോടെയാണ് ബസ് വിപണിയിലെത്തുക എന്നതാണ് പ്രധാന സവിശേഷതകളിൽ ഒന്ന്.   
 
128 കിലോവാട്ട് അവര്‍ ശേഷിയുള്ള ലിതിയം അയോണ്‍ പോളിമര്‍ ബാറ്ററി പക്കാണ് വാഹനത്തിന് ആവശ്യമായ ഊർജം നൽകുക. ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ഓടാന്‍ വാഹനത്തിന് സാധിക്കുമെന്നാണ് ഹ്യുണ്ടേയിയുടെ അവകാശവാദം. യാത്രക്കാർ കയറുമ്പോഴും ഇറങ്ങുമ്പോഴും വാതിൽ തനിയെ തുറക്കുന്നതിനും അടയ്ക്കുന്നതിനും അൾട്രാ സോണിക് സെൻസസറുകൾ ബസ്സിൽ ഉണ്ടാവും 
 
ബസ്സിന്റെ ആക്സിലറേറ്ററുമായും വാതിലിലെ സെന്‍സറിനെ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാര്‍ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന സമയത് ബസ് നീങ്ങില്ലെന്നും ഹ്യുണ്ടേയ് പറയുന്നു. 220 എം എം ബാക്ക് റസ്റ്റ്, സീറ്റ് ബെല്‍റ്റ് സംവിധാനം, പിന്നില്‍ ഇരട്ട, സ്വിങ് ടൈപ് എമര്‍ജന്‍സ് ഡോര്‍ എന്നിവയും കൗണ്ടീ ഇലക്ട്രിക്കിൽ ഉണ്ടാകും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഡിജിറ്റൽ രംഗത്തെ മിന്നലാക്രമണമെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്