ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി 10 ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തെ റിട്ടേണ്‍ ആണ് ഫയല്‍ ചെയ്യേണ്ടത്. നിലവില്‍ നികുതിദായകന്റെ സാമ്പത്തിക ആവശ്യങ്ങള്‍ അനുസരിച്ച് പഴയ നികുതി ഘടനയോ പുതിയ നികുതി സ്‌കീമോ പ്രകാാരം റിട്ടേണ്‍ ഫയല്‍ ചെയ്യാവുന്നതാണ്.
വ്യക്തിഗത വിവരങ്ങള്‍, നികുതി കണക്കുകള്‍,നിക്ഷേപം,വരുമാന രേഖകള്‍ തുടങ്ങിയവയാണ് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ സമര്‍പ്പിക്കേണ്ടത്. ഇതിന് പുറമെ പാന്‍,ആധാര്‍ കാര്‍ഡ് എന്നിവയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അത്യാവശ്യമാണ്. നിലവില്‍ ഐടിആര്‍1, ഐടിആര്‍2, എന്നിങ്ങനെ 4ഫോമുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. വരുമാനത്തിനനുസരിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ട ഫോമുകളിലും വ്യത്യാസം വരും. ജൂലൈ 31നകം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഓഗസ്റ്റ് 1 മുതല്‍ പിഴ ഒടുക്കണം. അഞ്ചുലക്ഷത്തില്‍ താഴെയാണ് വാര്‍ഷിക വരുമാനമെങ്കില്‍ ഓഗസ്റ്റ് ഒന്നിന് ശെഷം റിട്ടേണ്‍ ഫയല്‍ ചെയ്യുന്നവരില്‍ നിന്നും 1000 രൂപയാണ് പിഴയായി ഈടാക്കുക. അഞ്ചുലക്ഷത്തിന് മുകളിലാണ് വരുമാനമെങ്കില്‍ 5000 രൂപ പിഴ നല്‍കണം.