Select Your Language

Notifications

webdunia
webdunia
webdunia
webdunia

2017ല്‍ ഇന്ത്യയിലെത്തിയ ഫോണുകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; ഒന്നാമനായി ഷവോമി

2017ല്‍ ഇന്ത്യയിലെത്തിയ ഫോണുകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; ഒന്നാമനായി ഷവോമി

2017ല്‍ ഇന്ത്യയിലെത്തിയ ഫോണുകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; ഒന്നാമനായി ഷവോമി
ന്യൂഡല്‍ഹി , ചൊവ്വ, 13 ഫെബ്രുവരി 2018 (13:44 IST)
ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‍താക്കളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട്. ഇറക്കുമതി ചെയ്യുന്ന ഫോണുകളോട് എല്ലാവര്‍ക്കും താല്‍പ്പര്യമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

സൈബർ മീഡിയ റിസർച് [സിഎംആർ] എന്ന സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തിയത് 28.70 കോടി സ്‌മാര്‍ട്ട് ഫോണുകളാണ്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് 8.8 കോടി ഫോണുകളും ഇന്ത്യയിലെത്തിയത്.

പരാതികളും തിരിച്ചടികളും വര്‍ദ്ധിച്ചു വരുകയാണെങ്കിലും സാംസങിന്റെ ഫോണുകളാണ് ഇന്ത്യക്കാര്‍ കൂടുതലായി കൂടുതലായി വാങ്ങി കൂട്ടിയത്. മൊത്തം ഇറക്കുമതിയുടെ 21 ശതമാനം (ആറ് കോടി) സാംസങ് സ്വന്തമാക്കിയപ്പോള്‍ ഐ ടെല്‍, ഷവോമി ഫോണുകള്‍ തൊട്ടു പിന്നിലായി സ്ഥാനമുറപ്പിച്ചു.

വിപണിയിലെ സ്‌മാര്‍ട്ട് ഫോണ്‍ വില്‍പ്പനയുടെ കണക്കില്‍ മുമ്പില്‍ നില്‍ക്കുന്നത് ഷവോമിയാണ്. സാംസങ് രണ്ടാമത് എത്തിയപ്പോള്‍ ലെനോവ മൂന്നാമതായി. ഓപ്പോ, വിവോ എന്നീ കമ്പനികൾ പിന്നിലായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തപാലില്‍ വന്ന കത്ത് തുറന്ന നോക്കിയ ട്രംപിന്റെ മരുമകള്‍ ആ‍ശുപത്രിയില്‍