Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകത്തിലെ ആദ്യപത്തു സമ്പന്നരാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്; ഒന്നാം സ്ഥാനം അമേരിക്ക സ്വന്തമാക്കിയ പട്ടികയില്‍ ഇന്ത്യ ഏഴാമത്

ലോകത്തിലെ സമ്പന്നരാജ്യങ്ങളില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്

ലോകത്തിലെ ആദ്യപത്തു സമ്പന്നരാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്; ഒന്നാം സ്ഥാനം അമേരിക്ക സ്വന്തമാക്കിയ പട്ടികയില്‍ ഇന്ത്യ ഏഴാമത്
ന്യൂഡല്‍ഹി , ബുധന്‍, 24 ഓഗസ്റ്റ് 2016 (12:37 IST)
ലോകത്തിലെ സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ ഇന്ത്യയും. അമേരിക്ക ആണ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ പത്തു സമ്പന്നരാജ്യങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യത്തെ ആകെ ജനങ്ങളുടെ വ്യക്തിഗത സമ്പാദ്യം കണക്കാക്കി ന്യൂ വേള്‍ഡ് വെല്‍ത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഈ നേട്ടം.
 
കാനഡയെയും ഓസ്ട്രേലിയയെയും ഇറ്റലിയെയും പിന്നിലാക്കിയാണ് ഇന്ത്യ ഏഴാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. രാജ്യത്തെ ആകെ ജനങ്ങളുടെ വ്യക്തിഗതസമ്പാദ്യം കണക്കാക്കുമ്പോള്‍ ഇന്ത്യയുടെ സമ്പത്ത് 5, 6000 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ്. 
 
ഇന്ത്യയ്ക്ക് പിന്നില്‍ എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍ എത്തിയ കാനഡ (4, 700 ബില്യണ്‍), ഓസ്ട്രേലിയ (4,500 ബില്യണ്‍), ഇറ്റലി (4,400 ബില്യണ്‍‍) എന്നീ രാജ്യങ്ങളുടെ സമ്പാദ്യം ഇങ്ങനെയാണ്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ സമ്പാദ്യം 48, 900 ബില്യണ്‍ ഡോളറാണ്.
 
രണ്ടു മുതല്‍ ആറു വരെ സ്ഥാനത്തുള്ള രാജ്യങ്ങളും അവരുടെ സമ്പാദ്യവും ഇങ്ങനെയാണ് - ചൈന(17,400 ബില്യണ്‍), ജപ്പാന്‍(15,100 ബില്യണ്‍), യുകെ(9,200 ബില്യണ്‍), ജര്‍മനി(9,100 ബില്യണ്‍), ഫ്രാന്‍സ്(6,600 ബില്യണ്‍). ജനസംഖ്യയാണ് ഇന്ത്യയെ ഏഴാം സ്ഥാനത്തെത്തിച്ച ഘടകം എന്നാണ് വിലയിരുത്തല്‍.
 
പണം, ഭൂമി, വ്യവസായസ്ഥാപനങ്ങള്‍, ഓഹരികള്‍ എന്നിവ ഉള്‍പ്പെടെ ഓരോ വ്യക്തിയുടെയും സമ്പത്ത് കണക്കാക്കിയാണ് ഈ റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍, വ്യക്തികളുടെ കടബാധ്യതകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ പ്രമുഖ മൃഗ സ്നേഹിയെ അവര് വളർത്തുന്ന പട്ടി കടിച്ചു, പേ ഇളകിയെന്നാ തോന്നുന്നേ; മേനക ഗാന്ധിയെ ട്രോളി സോഷ്യൽ മീഡിയ