Webdunia - Bharat's app for daily news and videos

Install App

'ഇന്ത്യക്ക് നിക്ഷേപം ആവശ്യമാണ്' ആമസോൺ സ്ഥാപകൻ ജെഫ് ബോസസിനെ കേന്ദ്ര സർക്കാർ അവഹേളിച്ച സംഭവത്തിൽ പ്രതികരണവുമായി ഗീത ഗോപിനാഥ്

അഭിറാം മനോഹർ
ബുധന്‍, 22 ജനുവരി 2020 (17:01 IST)
മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ആമസോൺ മേധാവി ജെഫ് ബോസസുമായി കൂടികാഴ്ച്ച നടത്താൻ തയ്യാറാകാതിരുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതികരണവുമായി  അന്താരാഷ്ട്ര നാണയ നിധി (ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്-ഐ‌എം‌എഫ്) ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്.
 
രാജ്യത്തിന് ധാരാളം നിക്ഷേപം ആവശ്യമാണെന്നും നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള നടപടികളാകണം ഇന്ത്യ കൈക്കൊള്ളേണ്ടതെന്നും ഗീത ഗോപിനാഥ് പറഞ്ഞു. ഇന്ത്യയിൽ ഉപഭോഗ ചിലവ് ദുർബലമാണ്. അതിനാൽ തന്നെ നിക്ഷേപത്തിന്റേതായ സാഹചര്യം സ്രുഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും താൻ കരുതുന്നുവെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
 
നേരത്തെ മൂന്ന് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനെത്തിയ ആമസോൺ മേധാവി ജെഫ് ബോസസിന് ഇന്ത്യയിലെ ഏതെങ്കിലും കേന്ദ്രമന്ത്രിയുമായോ,ഉയർന്ന ഉദ്യോഗസ്ഥരുമായോ കൂറ്റികാഴ്ച്ച നടത്താൻ സാധിച്ചിരുന്നില്ല. ഇന്ത്യയിൽ  ഒരു ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജെഫ് ബെസോസ് വാഗ്ദാനം നൽകിയെങ്കിലും കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയൽ ഈ പ്രഖ്യാപനത്തെ പരിഹസിക്കുകയാണ് ചെയ്‌തത്.
 
അവർ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചിരിക്കാമെന്നും  പക്ഷേ, അവർ ഓരോ വർഷവും ഒരു ബില്യൺ ഡോളർ നഷ്ടം വരുത്തുകയാണെങ്കിൽ അവർക്ക് ആ ബില്യൺ ഡോളറിന് ധനസഹായം നൽകേണ്ടിവരുമെന്നുമായിരുന്നു കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലിന്റെ പരിഹാസം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഭാര്യയുമായി പിണങ്ങി 15 കാരിയുമായി ചാറ്റിങ്, വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; വ്ലോ​ഗർ അറസ്റ്റില്‍

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ചു; കടലുണ്ടിയിൽ വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

ആറളം മേഖലയിൽ ഉരുൾ പൊട്ടിയതായി സംശയം; 50ലധികം വീടുകളിൽ വെള്ളം കയറി, പ്രദേശത്ത് മലവെള്ളപ്പാച്ചിൽ

Rain Alert: അതിതീവ്ര മഴ: ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, കണ്ണൂരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

Heavy Rain Dams Opened: തോരാതെ മഴ; സംസ്ഥാനത്ത് 9 ഡാമുകൾ തുറന്നു

അടുത്ത ലേഖനം
Show comments