Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊറോണ സാമ്പത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും, നഷ്ടം 2,500 കോടി രൂപ

കൊറോണ സാമ്പത്തികമായി ബാധിച്ച ആദ്യ 15 രാജ്യങ്ങളിൽ ഇന്ത്യയും, നഷ്ടം 2,500 കോടി രൂപ

അഭിറാം മനോഹർ

, വെള്ളി, 6 മാര്‍ച്ച് 2020 (10:42 IST)
കൊറോണ വൈറസ് ബാധ സമ്പദ് വ്യവസ്ഥയെ ബാധിച്ച ആദ്യ 15 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും.34.80 കോടി ഡോളറിന്റെ (ഏതാണ്ട് 2,500 കോടി രൂപ) നഷ്ടമാണ് കൊറോണ കാരണം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിൽ ഉണ്ടായിരിക്കുന്നത്.ചൈനയുടെ ഉത്‌പാദനത്തിൽ സംഭവിച്ച കുറവാണ് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയേയും മോശമായി ബാധിച്ചതെന്ന് യുണൈറ്റഡ്‌ നേഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് റിപ്പോർട്ടിൽ പറയുന്നു.
 
കൊറോണ വൈറസ് കാരണം ചൈനയുടെ ഉത്പാദനത്തിലുണ്ടായ കുറവ് അന്താരാഷ്ട്രവ്യാപരത്തിൽ 5,00 കോടി ഡോളറിന്റെ കുറവെങ്കിലും വിപണിയിൽ ഉണ്ടാക്കുമെന്നാണ് യു എൻ റിപ്പോർട്ട്.പ്രിസിഷൻ ഇൻസ്ട്രുമെന്റ്‌സ്, മെഷിനറി, വാഹനങ്ങൾ, ആശയവിനിമയ ഉപകരണങ്ങൾ,മൊബൈൽ ഫോണുകൾ എന്നീ മേഖലകളെയാണ് കൊറോണ ഏറ്റവും മോശമായി ബാധിച്ചിരിക്കുന്നത്. യൂറോപ്യൻ യൂണിയന്റെ സമ്പദ്‌വ്യവസ്ഥക്ക് മാത്രം 1,560 കോടി ഡോളറിന്റെ നഷ്ടമാണ് കൊറോണ സൃഷ്ടിച്ചത്.
 
നിലവിൽ കൊറോണ മൂലം അമേരിക്ക( 580 കോടി ഡോളർ),ജപ്പാൻ(520 കോടി ഡോളർ), ദക്ഷിണ കൊറിയ (380 കോടി ഡോളർ), തയ്‌വാൻ (260 കോടി ഡോളർ), വിയറ്റ്‌നാം (230 കോടി ഡോളർ)എന്നീ രാജ്യങ്ങൾക്കാണ് വലിയ നഷ്ടം സംഭവിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒറ്റയടിപാതയിൽ നിറയെ മുള്ളുള്ള കാട്ടു ചെടികൾ, ചെരിപ്പില്ലാതെ ഇറങ്ങിയിട്ടും കാലിൽ മുള്ള് കൊണ്ട പാടുപോലുമില്ല; ദേവനന്ദയുടെ മരണത്തിന്റെ അന്വേഷണം എവിടെ വരെ?