Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില വർധനവ് തിരിച്ചടിയായി, രാജ്യത്ത് പണപ്പെരുപ്പം സർവകാല റെക്കോർഡിൽ

ഇന്ധനവില വർധനവ് തിരിച്ചടിയായി, രാജ്യത്ത് പണപ്പെരുപ്പം സർവകാല റെക്കോർഡിൽ
, തിങ്കള്‍, 14 ജൂണ്‍ 2021 (17:24 IST)
മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് സർവകാല ഉയരത്തിൽ. മെയിൽ 12.94 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പം. മുൻ മാസം ഇത് 10.49 ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണ,നിർമ്മാണ വസ്‌തുക്കൾ എന്നിവയുടെ വില ഉയരുന്നതാണ് പണപ്പെരുപ്പത്തിന് കാരണം.
 
തുടർച്ചയായ അഞ്ചാം മാസമാണ് രാജ്യത്തെ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരുന്നത്. നിർമാണ വസ്തുക്കൾ, അസംസ്‌കൃത എണ്ണ, മിനറൽ ഓയിൽസ് എന്നിവയുടെ വിലക്കയറ്റമാണ് സൂചികയിലെ കുതിപ്പിന് പിന്നിൽ.2020 മെയ് മാസത്തിൽ -3.37% ആയിരുന്നു മൊത്തവില പണപ്പെരുപ്പം.
 
വിവിധയിടങ്ങളിലെ ലോക്ഡൗൺമൂലം വിതരണശൃംഖലയിലുണ്ടായ തടസ്സവും അസംസ്‌കൃത എണ്ണവിലയിലുണ്ടായ വർദ്ധനവും വിലക്കയറ്റത്തിന് ആക്കം കൂട്ടി. ഭക്ഷ്യസാധാനങ്ങളിൽ 15.2 ശതമാനവും ഭക്ഷ്യഎണ്ണയിൽ 51.7 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. മെറ്റൽ വിലയിൽ 27 ശതമാനത്തിന്റെ വർധനവും രേഖപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലക്കം മറിഞ്ഞ് ഇലോൺ മസ്‌ക്. വീണ്ടും ബിറ്റ്‌കോയിന് പിന്തുണ, മൂല്യം കുത്തനെ ഉയർന്നു