Webdunia - Bharat's app for daily news and videos

Install App

ബാങ്ക് നിക്ഷേപങ്ങളുടെ ഇൻഷുറൻസ് പരിധി ഉയർത്തുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ

അഭിറാം മനോഹർ
ശനി, 16 നവം‌ബര്‍ 2019 (18:52 IST)
ബാങ്കുകൾ തകർന്നാൽ അക്കൗണ്ട് ഉടമകൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുക ഉയർത്തുന്നതിനായുള്ള നടപടികളുമായി കേന്ദ്രസർക്കാർ. നിലവിലുള്ള ഇൻഷുറൻസ് തുകയായ ഒരു ലക്ഷത്തിൽ നിന്നും വർധിപ്പിക്കാനാണ് തീരുമാനം. ആർ ബി ഐയുമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിച്ചുവെന്ന് ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. 
 
എന്നാൽ ഇൻഷുറൻസ് പരിധി എത്രയായി ഉയർത്തണം എന്നതിനെ പറ്റി ഇതുവരെ ധാരണയിൽ എത്തിയിട്ടില്ല. നിലവിൽ ബാങ്കുകൾ തകരുന്ന വാർത്തകൾ വന്നതോട് കൂടി  ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് നിക്ഷേപകന് ഉണ്ടാകാനിടയുള്ള നഷ്ടം പരിഹരിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
 
നിലവിൽ  റിസർവ് ബാങ്കിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ വാണീജ്യ സഹകരണ ബാങ്കുകളും നിക്ഷേപങ്ങൾ ഇൻഷുർ ചെയ്യണമെന്ന് നിർബന്ധമാണ്. ഇതനുസരിച്ച് ഓരോ നിക്ഷേപകനും പരമാവധി ഒരു ലക്ഷം രൂപയാണ് ലഭിക്കുക. 1993 വരെ 30000 രൂപയായിരുന്നു ഇൻഷുർ പരിധി. 
 
നിലവിൽ ഒരേ ബാങ്കിൽ വിവിധ ബ്രാഞ്ചുകളിൽ നിക്ഷേപം ഉണ്ടെങ്കിലും നിക്ഷേപങ്ങൾക്ക് നിക്ഷേപതുക അനുസരിച്ച്  ആകെ ഒരു ലക്ഷം രൂപ വരെയാണ് ലഭിക്കുക. എന്നാൽ ഇതിന് കാലതാമസം നേരിടേണ്ടിവരും. അതേ സമയം ഒരു ലക്ഷത്തിന് മുകളിൽ നിക്ഷേപകന് നിക്ഷേപം ഉണ്ടെങ്കിലും ബാങ്കിനെ പാപ്പരായി പ്രഖ്യാപിച്ചാൽ ഒരു ലക്ഷം രൂപ മാത്രമേ നിക്ഷേപകന് ലഭിക്കുകയുള്ളു. 
ഇൻഷുറൻസ് പരിധി ഉയർത്തുന്നതോടെ നിലവിൽ ഉയരുന്ന പരാതികൾക്ക്  താത്കാലികമായെങ്കിലുംപരിഹാരം കാണാം എന്നാണ് കേന്ദ്രം കരുതുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments