ലക്ഷ്മി വിലാസ്-ഇന്ത്യബുള്‍സ് ലയനം തള്ളി ആര്‍ബിഐ

ചിപ്പി പീലിപ്പോസ്

വ്യാഴം, 10 ഒക്‌ടോബര്‍ 2019 (17:35 IST)
ലക്ഷ്മി വിലാസ്-ഇന്ത്യബുള്‍സ് ലയനം ആര്‍ബിഐ തള്ളി. ലക്ഷ്മി വിലാസ് ബാങ്കില്‍ ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ് ലയിക്കുന്നതിന് ആര്‍ബിഐ അനുമതി നൽകിയില്ല. ഇന്ത്യബുള്‍സ് ഹൗസിങ്, അതിന്റെ സഹോദര സ്ഥാപനമായ ഇന്ത്യബുള്‍സ് കമേഴ്‌സ്യല്‍ ക്രഡിറ്റ് എന്നീ സ്ഥാപനങ്ങളാണ് ലക്ഷ്മി വിലാസുമായി ലയിക്കാൻ തീരുമാനിച്ചിരുന്നത്. 
 
ബാങ്കിനുമേല്‍ രണ്ടാഴ്ച മുമ്പ് ആര്‍ബിഐ തിരുത്തല്‍ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതിനു പിന്നാലെയാണ് ആർ ബി ഐ ലയനം തള്ളിയത്. കഴിഞ്ഞ ജൂണില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ലയനത്തിന് അനുമതി നല്‍കിയിരുന്നു.
 
കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി പ്രകാരം ലക്ഷ്മി വിലാസ് ബാങ്കിന്റെ 100 ഓഹരികളുള്ളവര്‍ക്ക് ഇന്ത്യബുള്‍സ് ഹൗസിങിന്റെ 14 ഓഹരികള്‍ നല്‍കാന്‍ ധാരണയുമായിരുന്നു.  

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അരമണിക്കൂറുകൊണ്ട് ഫുൾ ചാർജ് കൈവരിക്കും, 90 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള ഒലെഡ് ഡിസ്‌പ്ലേ, വമ്പൻ ഫീച്ചറുകളുമായി റെനോ എയ്സ് എത്തി