Select Your Language

Notifications

webdunia
webdunia
webdunia
webdunia

എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയന്റുകൾ, പുതിയ 200 സിഎൻജി സ്റ്റേഷനുകൾ, പദ്ധതിയുമായി ഐഒസി !

എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയന്റുകൾ, പുതിയ 200 സിഎൻജി സ്റ്റേഷനുകൾ, പദ്ധതിയുമായി ഐഒസി !
, ചൊവ്വ, 25 ഫെബ്രുവരി 2020 (13:05 IST)
കൊച്ചി: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇലക്ട്രിക് ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേൻ. രണ്ട് വർഷത്തിനുള്ളിൽ 200 സിഎൻജി സ്റ്റേഷനുകൾ തുറക്കാനും ഐഒസി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഉടൻ തന്നെ ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ ആരംഭിക്കും. ഇലക്ട്രിക് വാഹനങ്ങൾക്ക് കൂടുതൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. 
 
രണ്ട് ഇലക്ട്രിക് ചാർജിങ് കേന്ദ്രങ്ങൾ മാത്രമാണ് ഇപ്പോൾ സാംസ്ഥാനത്തുള്ളത്. ഏപ്രിൽ അവസാനത്തോടെ ഇത് 14 എണ്ണമാക്കും. സംസ്ഥനത്ത് നിലവിൽ ആറ് സിഎൻജി പമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഉടൻ തന്നെ 20 സിഎൻജി പമ്പുകൾകൂടി പ്രവർത്തനം ആരംഭിക്കും. തിരുവനന്തപുരം തൃഷൂർ ജില്ലകളിലായിരിക്കും പുതുതായി സിഎൻജി പമ്പുകൾ പ്രവർത്തനം ആരംഭിക്കുക. 
 
രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ സിഎൻജി പമ്പുകളുടെ എണ്ണം 200ൽ എത്തിക്കാനാണ് ഐഒസി ലക്ഷ്യംവക്കുന്നത്. റിടെയിൽ വിതരണ ശൃംഖലയ വ്യാപിപ്പിക്കുന്നതിനായി 500 കോടിയുടെ നിക്ഷേപം നടത്തും എന്നും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡൽഹി സംഘർഷം; മരണസംഖ്യ എഴ്, എട്ട് പേരുടെ നില ഗുരുതരം