Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിംഗ് ഖാന്റെ 'ദിൽവാലെ ദുല്‍‌ഹാനിയ ലേ ജായേംഗേ' പ്രസംഗത്തിൽ എടുത്ത് പറഞ്ഞ് ട്രംപ്, ഷാരൂഖ് ഖാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് സോഷ്യൽ മീഡിയ !

കിംഗ് ഖാന്റെ 'ദിൽവാലെ ദുല്‍‌ഹാനിയ ലേ ജായേംഗേ' പ്രസംഗത്തിൽ എടുത്ത് പറഞ്ഞ് ട്രംപ്, ഷാരൂഖ് ഖാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് സോഷ്യൽ മീഡിയ !
, തിങ്കള്‍, 24 ഫെബ്രുവരി 2020 (17:16 IST)
ഇന്ത്യക്കാരെ മുഴുവൻ കായ്യിലെടുക്കുന്ന പ്രസംഗമാണ് അഹമ്മദാബാദിൽ നമസ്തേ ട്രംപ് പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് നടത്തിയത്. ലോകത്തിൽ ഏറ്റവുമധികം സിനിമകൾ നിർമ്മിക്കുന്ന ക്രിയേറ്റീവായി സിനിമാ ഇൻഡസ്ട്രി ഇന്ത്യയിലെ ബോളിവുഡ് ആണ് എന്നതായിരുന്നു ഇതിൽ പ്രധാനം. അതിൽ തന്നെ ട്രംപ് എടുത്ത് പറഞ്ഞത് കിംഗ് ഖാന്റെ ഹിറ്റ് ചിത്രം ദിൽവാലെ ദുൽഹെനിയ ലേ ജായേങ്കെയും 
 
ബോളിവുഡിൽനിന്നുമുള്ള ഡിഡിഎൽജെ, ഭാങ്ക്ര, ഷോലെയ് പോലുള്ള ചിത്രങ്ങൾ ലോകം മുഴുവൻ ആസ്വദിക്കുകയാണ് എന്നായിരുന്നു അമേരിക്കൻ പ്രസിഡന്റിന്റെ വാക്കുകൾ. ഇത് കേട്ടതോടെ സ്റ്റേഡിയം ആർത്തിരമ്പി. ട്രംപിന്റെ ഈ പരാമർശമാണ് ഇപ്പോൾ സാമൂഹ്യ മധ്യമങ്ങളിൽ തരംഗമാകുന്നത്. ഡിഡിഎ‌ൽജെ സാമൂഹ്യ മാധ്യമങ്ങളിൽ ടോപ് ട്രെൻഡിങിൽ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോൾ. 
 
ട്രംപ് മാത്രമല്ല, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഓബമ ഡൽഹിയിലെത്തിയപ്പോൾ ഷാരുഖിന്റെ ഇതേ സിനിമയെ കുറിച്ച് തന്നെ പരാമർശിച്ചിരുന്നു. ട്രംപിന്റെ പ്രസംഗത്തിലെ ഈ ഭാഗം ഷാരൂഖ് ഖാൻ ആരാധകർ സാമുഹ്യ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുകയാണ്. 'ഷാരൂഖ് ഖാൻ നിങ്ങൾ ഉദ്ദേശിച്ച ആളല്ല' എന്നാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആകെ പ്രചരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിരുകളില്ലാത്ത ഡിസ്‌പ്ലേ, 108 മെഗാപിക്സൽ ക്യാമറ, 12 ജിബി റാം, ഷവോമിയുടെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക് !