Webdunia - Bharat's app for daily news and videos

Install App

ഐ ആർ സി ടി സി ഐപേ; ടിക്കറ്റ് ബുക്ക് ചെയ്യൻ ഡിജിറ്റൽ പെയ്മെന്റ് ഗേറ്റ്‌വേയുമായി ഇന്ത്യൻ റെയിൽ‌വേ !

Webdunia
വെള്ളി, 1 മാര്‍ച്ച് 2019 (19:17 IST)
ഡല്‍ഹി: ഓൻലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഐ ആർ സി ടി സി ഐപേ എന്ന പേരിൽ സ്വന്തം ഡിജിറ്റൽ പെയ്‌മെന്റ് ഗേറ്റ്‌വേ അവതരിപ്പിച്ച് ഇന്ത്യൻ റെയിൽ‌വേ. മറ്റു സ്വകാര്യ പെയ്‌മെന്റ് ഗേറ്റ്‌വേകളുടെ സഹായത്തോടെയാണ് നേരത്തെ. ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. സ്വന്തം പേയ്‌മെന്റ് ഗേറ്റ്‌വേ അവതരിപ്പിച്ചതോടെ തേർഡ് പാർട്ടിയുടെ സഹായം കൂടാതെ ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
 
ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും യു പി ഐ ഉപയോഗിച്ചും ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പുതിയ ഗേറ്റ് വേ ഉപയോഗിക്കുന്നതോടെ ഐ ആർ സി ടി സിയും ബാങ്കുകളുമായി ബുക്കിങ്ങിലുണ്ടാകാവുന്ന സമയ നഷ്ടം ഒഴിവാക്കാൻ സാധികും. മറ്റു പെയ്മെന്റ് ഗേറ്റ്‌വേകളിൽ സാങ്കേതിക തകാറുകൾ കാരണം പണമിടപാടിൽ പ്രശ്നങ്ങൾ നേരിടുന്ന സാഹചരുഅത്തിലാണ്  സ്വന്തമായി പെയ്മെന്റ് ഗേറ്റ്‌വേ  ആരംഭിക്കാൻ ഐ ആർ സി ടി സി തീരുമാനിച്ചത്. 
 
ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കപ്പെടുകയും ടിക്കറ്റ് ബുക്ക് ചെയ്യാതെ വരുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാവാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പണം അക്കൌണ്ടിൽ തിരികെ നൽകുന്നതിൽ ബാങ്കുകളുമായി നേരിട്ട് ബന്ധപ്പെടാൻ റെയിൽ‌വേക്ക് സാധിച്ചിരുന്നില്ല. സ്വന്തം പെയ്‌മെന്റ് ഗേറ്റ്‌വേ ഉപയോഗിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാൻ സാധിക്കും. 
 
ഐആര്‍സിടിസിയുടെ സാങ്കേതിക പങ്കാളിയായ എം എം എ ഡി കമ്മ്യൂണിക്കേഷന്‍സാണ് ഐപേയ്ക്ക് സാങ്കേതിക സഹായം നല്‍കുന്നത്. ഐ ആർ സി ടി സി പ്രീപെയ്ഡ് വാലറ്റും ഓട്ടോ ഡെബിറ്റ് സംവിധാനവും ഉടന്‍ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതോടെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ ലളിതമാകും.   

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

ഇപിയോട് മാത്രമല്ല, കേരളത്തില്‍ നിന്നുളള എല്ലാ കോണ്‍ഗ്രസ് എംപിമാരുമായും ചര്‍ച്ച നടത്തിയിരുന്നതായി പ്രകാശ് ജാവദേക്കര്‍

മണിപ്പൂരില്‍ സുരക്ഷാ സേന ക്യാമ്പിന് നേരെ തീവ്രവാദി ആക്രമണം: രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ മൂന്നാം സ്ഥാനത്തേക്ക് പോകാന്‍ സാധ്യത; 'സുരേഷ് ഗോപി ഫാക്ടര്‍' ക്ലിക്കായില്ലെന്ന് ബിജെപി വിലയിരുത്തല്‍

Lok Sabha Election 2024: സംസ്ഥാനത്തെ പോളിങ് 71.16 ശതമാനം, ജില്ല തിരിച്ചുള്ള കണക്കുകള്‍ നോക്കാം

Rahul Gandhi: അമേഠിയില്‍ രാഹുല്‍ തന്നെ; ജയിച്ചാല്‍ വയനാട് വിടാന്‍ ധാരണ

അടുത്ത ലേഖനം
Show comments