ബുള്ളറ്റിന് അടിതെറ്റുമോ? ക്ലാസിക്ക് ലുക്കിൽ ജാവ 350 വിപണിയിലേക്ക് !
ക്ലാസിക്ക് ലുക്കിൽ ജാവ 350, ബുള്ളറ്റിന്റെ എതിരാളി
ഒരു കാലത്ത് ഇന്ത്യൻ യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ നീണ്ട രണ്ടു പതിറ്റാണ്ടിനുശേഷം ഇന്ത്യയിൽ തിരിച്ചെത്തുന്നു. റോയൽ എൻഫീൽ ക്ലാസിക്ക് 350 നോടായിരിക്കും ജാവ മത്സരിക്കുക. ജാവയും പിന്നീട് യെസ്ഡിയുമായി കളം നിറഞ്ഞ ഈ ബൈക്കുകൾക്കു ജാപ്പനീസ് ബൈക്കുകളുടെ കടന്നുകയറ്റത്തിൽ പിടിച്ചു നിൽക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ്1960 ൽ ആരംഭിച്ച ജാവ യുഗം 1996 ൽ കമ്പനി അവസാനിപ്പിച്ചത്.
ഇന്ത്യയിലും കിഴക്കനേഷ്യയിലും ജാവയുടെ പേരിലുള്ള ബൈക്കുകൾ പുറത്തിറക്കുന്നതിനുള്ള ലൈസൻസ് മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജൻഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കിയതോടെയാണ് ജാവയ്ക്ക് തിരിച്ചെത്താനുള്ള വഴി തെളിഞ്ഞത്. അതിനുമുന്നോടിയായി ഇപ്പോഴിതാ ബൈക്ക്, സ്വന്തം ജന്മനാടായ ചെക്ക് റിപ്പബ്ലിക്കിൽ കമ്പനി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ജാവ 350 എന്ന പേരിലുള്ള ബൈക്കാണ് ചെക്ക് റിപ്പബ്ലിക്കിൽ പുറത്തിറങ്ങിയത്. 350 സിസി എൻജിനുള്ള ബൈക്കിന് 27.4 പിഎസ് കരുത്തും 30.6 എൻഎം ടോർക്കുമാണ് സൃഷ്ടിക്കുക. യൂറോ നാലു മലിനീകരണ നിയന്ത്രണമനുസരിച്ച് തയ്യാറാക്കിയിരിക്കുന്ന ബൈക്ക് 2019 ൽ ഇന്ത്യയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എബിഎസോടുകൂടിയ ബൈക്കിന് ഏകദേശം 2.61 ലക്ഷം രൂപയായിരിക്കും വില.